ഗുരുവാണ് മറക്കരുത്.....! മദ്യം നൽകി വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക ജുഡീഷ്യൽ കസ്റ്റഡിയിൽ

ഗുരുവാണ് മറക്കരുത്.....! മദ്യം നൽകി വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക ജുഡീഷ്യൽ കസ്റ്റഡിയിൽ
Jul 3, 2025 10:20 PM | By VIPIN P V

മുംബൈ: ( www.truevisionnews.com) 16 വയസുള്ള വിദ്യാർഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ അധ്യാപിക ബിപാഷ കുമാറിനെ (40) വൈദ്യപരിശോധനയ്ക്ക് ശേഷം പോക്സോ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാഹിമിലെ ബോംബെ സ്കോട്ടിഷ് സ്കൂളിലെ മുൻ അധ്യാപികക്കെതിരെ പോക്‌സോ വകുപ്പ് ഉൾപ്പെടെ ഭാരതീയ ന്യായ സംഹിതയിലെ 123, 351(2), 3(5) എന്നിവ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ വീട്ടിലേക്ക് ടീച്ചർ വീട്ടുജോലിക്കാരിയെ അയച്ചതോടെയാണ് പീഡനം സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. 2024 ജനുവരി 24 നും 2025 ഫെബ്രുവരി 28 നും ഇടയിൽ ജുഹുവിലെ ജെഡബ്ല്യു മാരിയട്ട്, വൈൽ പാർലെയിലെ പ്രസിഡന്റ് ഹോട്ടൽ, സഹാറിലെ ലളിത് ഹോട്ടൽ എന്നിവിടങ്ങളിൽ എത്തിച്ച് 16കാരനെ മദ്യം നൽകി പ്രലോഭിപ്പിച്ച് ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് കേസ്.

കുറ്റകൃത്യത്തിൽ ബിപാഷയെ സഹായിച്ചതായി കരുതപ്പെടുന്ന സുഹൃത്തായ ഡോക്ടറെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ബിപാഷ കുമാറുമായി ശാരീരിക ബന്ധത്തിന് പ്രേരിപ്പിക്കുന്നതിനായി കൗൺസിലിങ് നൽകിയതായും സമ്മർദം ഒഴിവാക്കാൻ ഡാക്സിഡ് 50 മില്ലിഗ്രാം ഗുളികകൾ ഡോക്ടർ നൽകിയെന്നാണ് കണ്ടെത്തൽ.

അതേസമയം, ആ സ്കൂളിലെ കൂടുതൽ കുട്ടികൾ അതിക്രമത്തിന് ഇരയായോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കുട്ടികൾക്കെതിരായ അതിക്രമത്തിനെതിരെ ഒരു വിട്ടുവീഴ്ചയില്ലെന്നും കേസുമായി സഹകരിക്കുമെന്നും മൂന്ന് വർഷത്തിലെറെ സ്കൂളിൽ ജോലി ചെയ്ത ഈ അധ്യാപിക 2024ൽ രാജിവെച്ചതായും സ്കൂൾ അധികൃതർ പറയുന്നു.

എന്താണ് പോക്സോ നിയമം?

"The Protection of Children from Sexual Offences Act, 2012" എന്നതാണ് പോക്സോ നിയമത്തിന്റെ പൂർണ്ണ രൂപം.18 വയസ്സിൽ താഴെയുള്ള ഏതൊരാളെയും കുട്ടിയായി കണക്കാക്കുന്നു. കുട്ടിയുടെ ലിംഗഭേദം പരിഗണിക്കാതെ, ആൺകുട്ടികളെയും പെൺകുട്ടികളെയും ട്രാൻസ്‌ജെൻഡർ കുട്ടികളെയും ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

പ്രധാനപ്പെട്ട വകുപ്പുകൾ

പോക്സോ നിയമം കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തരംതിരിക്കുന്നു:

ലൈംഗികാതിക്രമം (Sexual Assault): ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ശാരീരിക സ്പർശനം, ലൈംഗികാവയവങ്ങളിൽ സ്പർശിക്കുന്നത്, ലൈംഗിക അതിക്രമങ്ങൾ നടത്തുന്നത് തുടങ്ങിയവ ഈ വിഭാഗത്തിൽ വരുന്നു. ഗുരുതരമായ ലൈംഗികാതിക്രമങ്ങൾക്ക് കഠിനമായ ശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.

ലൈംഗിക പീഡനം (Sexual Harassment): ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ, ലൈംഗികച്ചുവയുള്ള ആംഗ്യങ്ങൾ, അനാവശ്യമായ സ്പർശനം, ലൈംഗികമായി ബുദ്ധിമുട്ടിക്കുന്നത് തുടങ്ങിയവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

അശ്ലീലതയ്ക്ക് വേണ്ടി കുട്ടികളെ ഉപയോഗിക്കൽ (Using a child for Pornography): കുട്ടികളെ അശ്ലീല ചിത്രങ്ങൾ നിർമ്മിക്കാനോ വിതരണം ചെയ്യാനോ ഉപയോഗിക്കുന്നത് ഈ നിയമപ്രകാരം കഠിനമായ കുറ്റകൃത്യമാണ്.

നിയമത്തിന്റെ സവിശേഷതകൾ

കുട്ടികളുടെ സംരക്ഷണം: കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മുൻഗണന നൽകുന്നു.

ലിംഗഭേദം ഇല്ല: ആൺകുട്ടികളെയും പെൺകുട്ടികളെയും ട്രാൻസ്‌ജെൻഡർ കുട്ടികളെയും ഒരുപോലെ സംരക്ഷിക്കുന്നു. കുറ്റകൃത്യം ചെയ്യുന്നത് പുരുഷനായാലും സ്ത്രീയായാലും ശിക്ഷാർഹരാണ്.

ഉഭയസമ്മതം പ്രശ്നമല്ല: 18 വയസ്സിൽ താഴെയുള്ള കുട്ടിയുമായി മുതിർന്നവർക്ക് സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിയമപരമായി സാധ്യമല്ല. ഇത്തരം കാര്യങ്ങൾ പോക്സോ നിയമപ്രകാരം കുറ്റകരമാണ്. 18 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികൾ തമ്മിൽ ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാലും ഈ നിയമപ്രകാരം കുറ്റകരമാണ്.

കഠിനമായ ശിക്ഷ: കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് കഠിനമായ ശിക്ഷകൾ, അതായത് ജീവപര്യന്തം തടവോ വധശിക്ഷയോ വരെ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

വേഗത്തിലുള്ള വിചാരണ: ഇത്തരം കേസുകളിൽ അതിവേഗ വിചാരണ ഉറപ്പാക്കാൻ നിയമം ഊന്നൽ നൽകുന്നു.

റിപ്പോർട്ടിംഗ് നിർബന്ധം: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്ന ഏതൊരാളും അത് റിപ്പോർട്ട് ചെയ്യാൻ ബാധ്യസ്ഥരാണ്. റിപ്പോർട്ട് ചെയ്യാത്തപക്ഷം ശിക്ഷ ലഭിക്കാം.

കുട്ടികളോട് സൗഹൃദപരമായ സമീപനം: കേസന്വേഷണത്തിലും വിചാരണയിലും കുട്ടികളോട് സ്നേഹവും അനുകമ്പയും ഉള്ള സമീപനം ഉറപ്പാക്കാൻ നിയമം നിർദ്ദേശിക്കുന്നു. കുട്ടികളുടെ മൊഴി രേഖപ്പെടുത്തുമ്പോൾ വനിതാ പോലീസ് ഉദ്യോഗസ്ഥരോ മറ്റ് സ്ത്രീകളോ ഉണ്ടായിരിക്കണം.

Teacher who sexually assaulted a student by giving him alcohol is in judicial custody mumbai

Next TV

Related Stories
തിരോധാനക്കേസിൽ വഴിത്തിരിവ് ...? ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന് സംശയം

Jul 28, 2025 08:40 PM

തിരോധാനക്കേസിൽ വഴിത്തിരിവ് ...? ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന് സംശയം

ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന്...

Read More >>
Top Stories










//Truevisionall