രണ്ട് ജീവനാ ഇല്ലാതാക്കിയത് ...! ഗര്‍ഭിണിയായ ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്; അരുംകൊല കറിയില്‍ ഉപ്പുകൂടിയെന്ന് ആരോപിച്ച്

രണ്ട് ജീവനാ ഇല്ലാതാക്കിയത് ...! ഗര്‍ഭിണിയായ ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്; അരുംകൊല കറിയില്‍ ഉപ്പുകൂടിയെന്ന് ആരോപിച്ച്
Jul 3, 2025 09:48 PM | By Athira V

ലഖ്‌നൗ: ( www.truevisionnews.com ) കറിയില്‍ ഉപ്പ് കൂടിയതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തില്‍ അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ താമസിക്കുന്ന ബ്രജ്ബാല(25) ആണ് മരിച്ചത്.

ഭക്ഷണവുമായി ബന്ധപ്പെട്ട് ആരംഭിച്ച ചെറിയ തര്‍ക്കമാണ് ബ്രജ്ബാലയുടെ മരണത്തില്‍ അവസാനിച്ചത്. ബുധനാഴ്ച രാവിലെ ഉണ്ടാക്കിയ ഭക്ഷണത്തില്‍ ഉപ്പ് കൂടുതലാണെന്ന് പറഞ്ഞ് ഭര്‍ത്താവായ രാമു ബ്രജ്ബാലയെ അടിക്കാന്‍ തുടങ്ങുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ ബ്രജ്ബാല വീടിന്റെ മുകളില്‍ നിന്നും താഴേക്ക് വീണു.

വീഴ്ചയില്‍ സാരമായി പരിക്കേറ്റ ബ്രജ്ബാലയെ ബന്ധുക്കള്‍ ഉടനെ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് അലിഗഡ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി.

ബ്രജ്ബാലയുടെ മരണത്തെ തുടര്‍ന്ന് രാമുവിന് സഹോദര ഭാര്യയുമായി അവിഹിത ബന്ധമുണ്ട് എന്ന ആരോപണവുമായി ബ്രജ്ബാലയുടെ സഹോദരന്‍ രംഗത്തെത്തി. ഈ ബന്ധം ബ്രജ്ബാലയും രാമുവും തമ്മില്‍ നിരന്തരം കലഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു എന്നും സഹോദരന്‍ പറഞ്ഞു.

സംഭവത്തിന് ശേഷം രാമു രക്ഷപ്പെട്ടെങ്കിലും ഗ്രാമത്തിന് പുറത്തുള്ള ഒരു വീട്ടില്‍ നിന്ന് ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. രാമുവിനെതിരെ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട്, രാജേഷ് ഭാരതി പറഞ്ഞു. പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി ബ്രജ്ബാലയുടെ മൃതദേഹം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

(കൊലപാതകം ഒരു ഗുരുതരമായ കുറ്റകൃത്യമാണ്. ഇന്ത്യൻ ശിക്ഷാ നിയമം (IPC) സെക്ഷൻ 302 പ്രകാരമാണ് കൊലപാതക കുറ്റത്തിന് കേസെടുക്കുന്നത്. കൊലപാതക കേസുകളിലെ നിയമനടപടികൾ സാധാരണയായി വളരെ സങ്കീർണ്ണവും സമയമെടുക്കുന്നതുമാണ്. ഇതിൽ പല ഘട്ടങ്ങളുണ്ട്.)







Husband beats pregnant wife to death; alleges salt was added to Arumkola curry

Next TV

Related Stories
തിരോധാനക്കേസിൽ വഴിത്തിരിവ് ...? ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന് സംശയം

Jul 28, 2025 08:40 PM

തിരോധാനക്കേസിൽ വഴിത്തിരിവ് ...? ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന് സംശയം

ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന്...

Read More >>
Top Stories










//Truevisionall