അവസാനമായി ഓൺലൈൻ കണ്ടത് രാത്രി 12:15 ന്; ഇരുപത്തിരണ്ടുകാരി ഭർതൃഗ‍ൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ

അവസാനമായി ഓൺലൈൻ കണ്ടത് രാത്രി 12:15 ന്; ഇരുപത്തിരണ്ടുകാരി ഭർതൃഗ‍ൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ
Jul 3, 2025 04:20 PM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) പാലക്കാട് ഭർതൃവീട്ടിൽ 22 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം കിഴൂരിലാണ് സംഭവം. കിഴൂർ കല്ലുവെട്ടു കുഴി സുർജിത്തിൻ്റെ ഭാര്യ സ്നേഹയാണ് (22) മരിച്ചത്. കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബം മരണത്തിൽ ദുരൂഹത ആരോപിച്ചിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രി 12:15-നാണ് സ്നേഹ അവസാനമായി വാട്സാപ്പിൽ ഓൺലൈനിൽ ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സഹായം ആവശ്യമുള്ളവർക്ക്:

ആത്മഹത്യാ ചിന്തകളുള്ളവർക്ക് സഹായം തേടാൻ നിരവധി വഴികളുണ്ട്. മാനസികാരോഗ്യ വിദഗ്ദ്ധരെ സമീപിക്കുക, കൗൺസിലിംഗ് നേടുക, അല്ലെങ്കിൽ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കുക എന്നിവ പ്രധാനമാണ്. ഇന്ത്യയിൽ ആത്മഹത്യ പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന ചില ഹെൽപ്പ് ലൈൻ നമ്പറുകൾ താഴെ നൽകുന്നു:

ദിശ ഹെൽപ്പ് ലൈൻ (കേരള സർക്കാർ): 1056 (ടോൾ ഫ്രീ)

മൈത്രി: 0484 2540530

സഞ്ജീവനി: 011-24311918

വിശ്വാസ്: 09020088019

നിങ്ങൾക്കോ നിങ്ങളുടെ പരിചയത്തിലുള്ള ആർക്കെങ്കിലുമോ സഹായം ആവശ്യമുണ്ടെങ്കിൽ, ഈ നമ്പറുകളിൽ ബന്ധപ്പെടാൻ മടിക്കരുത്. ഓർക്കുക, നിങ്ങളോടൊപ്പമുള്ളവരുണ്ട്, സഹായം ലഭ്യമാണ്.

Last seen online at 12:15 am palakkad 22 year old woman found hanging in husband house

Next TV

Related Stories
തിരോധാനക്കേസിൽ വഴിത്തിരിവ് ...? ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന് സംശയം

Jul 28, 2025 08:40 PM

തിരോധാനക്കേസിൽ വഴിത്തിരിവ് ...? ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന് സംശയം

ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന്...

Read More >>
Top Stories










//Truevisionall