കോട്ടയം: ( www.truevisionnews.com ) കോട്ടയം മെഡിക്കൽ കോളജ് പതിനാലാം വാര്‍ഡിലെ കെട്ടിടത്തിന്‍റെ ഭിത്തി തകര്‍ന്നുവീണതിനെ തുടര്‍ന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശി ഡി.ബിന്ദു മകളുടെ ശസ്ത്രക്രിയക്കാണ് ആശുപത്രിയിലെത്തിയത്. ബിന്ദുവിൻ്റെ മകൾ നവമിയെ (20) ശസ്ത്രക്രിയക്കായി ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ നൽകിയശേഷം ശസ്ത്രക്രിയ നടത്തുവാനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിശ്രുതനും ബിന്ദുവും മകൾ നവമിയുമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. ട്രോമ കെയർ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്.
.gif)

മകളുടെ ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബിന്ദു രാവിലെ കുളിക്കുന്നതിനായാണ് തകർന്ന് വീണ പതിനാലാം വാർഡിന്‍റെ മൂന്നാം നിലയിലേക്ക് എത്തിയത്. ഈ സമയത്താണ് അപകടമുണ്ടായതെന്നാണ് സൂചന. തലയോലപ്പറമ്പ് പള്ളിക്കവല അവധിയിലാണ് ഇവർ താമസിക്കുന്നത്. തലയോലപ്പറമ്പിലെ വസ്ത്രശാലയിലെ ജീവനക്കാരിയും ആണ് ബിന്ദു. ഭർത്താവ് വിശ്രുതൻ നിർമാണ തൊഴിലാളിയാണ്. നവമി ആന്ധ്ര അപ്പോളോ ഹോസ്പിറ്റലിൽ നാലാം വർഷ ബിഎസ്‍സി നഴ്സിങ് വിദ്യാർഥിനിയാണ് . മകൻ നവനീത് എറണാകുളത്ത് സിവിൽ എഞ്ചിനിയറാണ്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 11, 14 വാര്‍ഡുകള്‍ ഉണ്ടായിരുന്ന കാലപ്പഴക്കംചെന്ന കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ ശൗചാലത്തിന്റെ ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തില്‍ ഒരുകുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പോലീസിന്റെയും അധികൃതരുടെയും പ്രാഥമിക നിഗമനം. എന്നാല്‍, അമ്മയെ കാണാനില്ലെന്ന് ബിന്ദുവിന്റെ മകള്‍ പരാതിപ്പെട്ടതോടെയാണ് വിശദമായ പരിശോധന ആരംഭിച്ചത്.
അതേസമയം കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവമായി ചാണ്ടി ഉമ്മൻ എംഎൽഎ. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം വൈകിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. ആളൊഴിഞ്ഞ കെട്ടിടമെന്നൊക്കെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു. രക്ഷാപ്രവർത്തനം തുടരണം അതിനാണ് പ്രാധാന്യം. ആൾക്കാരെ പറ്റിക്കാൻ നോക്കേണ്ട. ഞാൻ ആശുപത്രിയിൽ ഒരു കുട്ടിയെ സന്ദർശിച്ചു കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടം നടന്നതെന്ന് പറഞ്ഞു. അമ്മയെ കാണ്മാനില്ലെന്ന് പറഞ്ഞു.
ഒന്നരമണിക്കൂർ കഴിഞ്ഞു, രക്ഷാപ്രവർത്തനം താമസിച്ചു. കുട്ടിയോട് സംസാരിച്ചപ്പോൾ അമ്മ ഫോൺ എടുക്കുന്നില്ലെന്ന് പറഞ്ഞു. ഇതിൽ കൂടുതൽ പ്രതിഷേധം ഉണ്ടാകുമെന്നും നിലവിൽ രക്ഷാ പ്രവർത്തനം നടക്കട്ടെയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ആളൊഴിഞ്ഞ കെട്ടിടമെന്നായിരുന്നു മന്ത്രിമാരുടെ പ്രതികരണം. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മന്ത്രി വാസവന്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവേ ആണ് സ്ത്രീ ഇതിനുള്ളില്‍ കുടുങ്ങിയതായി അറിഞ്ഞത്.
kottayam medical college building block collapses updtes
