അഞ്ച് കിലോമീറ്റർ അകലെ മുഖ്യമന്ത്രി; കോട്ടയം മെഡിക്കൽ കോളേജിലെ അപകടം, ജില്ലയിൽ സർക്കാരിന്റെ വികസന അവലോകനം നടക്കുന്നതിനിടെ

അഞ്ച് കിലോമീറ്റർ അകലെ മുഖ്യമന്ത്രി; കോട്ടയം മെഡിക്കൽ കോളേജിലെ അപകടം, ജില്ലയിൽ സർക്കാരിന്റെ വികസന അവലോകനം നടക്കുന്നതിനിടെ
Jul 3, 2025 02:37 PM | By Athira V

കോട്ടയം: ( www.truevisionnews.com ) മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജില്ലയിൽ മേഖലാ തല വികസന അവലോകന യോഗം നടക്കുന്ന സമയത്താണു കോട്ടയം മെഡിക്കൽ കോളജിൽ അപകടമുണ്ടാകുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ സർക്കാർ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാനാണ് യോഗം സംഘടിപ്പിച്ചത്.

വിവിധ മന്ത്രിമാർ, ചീഫ് സെക്രട്ടറി, 4 ജില്ലകളിലെ കലക്ടർമാർ തുടങ്ങിയവരാണു മെഡിക്കൽ കോളജിൽ നിന്ന് 5 കിലോമീറ്റർ അകലെ തെള്ളകം ഡിഎം കൺവൻഷൻ സെന്ററിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തിരുന്നത്.

അപകട വിവരം അറിഞ്ഞ ഉടൻ മന്ത്രിമാരായ വി.എൻ.വാസവൻ, വീണാ ജോർജ്, ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലേക്ക് തിരിച്ചു. ആദ്യം തന്നെ അപകടം നിസാരവൽക്കരിക്കാനുള്ള ശ്രമമാണു മന്ത്രിമാരും മെഡിക്കൽ കോളജ് അധികൃതരും നടത്തിയത്.

മെഡിക്കൽ‌ കോളജ് ആശുപത്രിയിലെ ആദ്യ കാലത്തെ കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടം അടച്ചിട്ടിരുന്നെങ്കിലും ശുചിമുറി ഉപയോഗിച്ചിരുന്നുവെന്നാണ് സൂചന. അഞ്ചു ശുചിമുറികൾ വീതമുള്ള മൂന്നു നിലകൾ ഇവിടെയുണ്ട്. പുതിയ കെട്ടിടത്തിലേക്ക് വാർഡുകളുടെ പ്രവർത്തനം മാറ്റാനുള്ള നടപടികൾ നടക്കവേയാണ് അപകടം. ഇന്നലെ ശക്തമായ മഴ ഇവിടെ ഉണ്ടായിരുന്നു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ 14-ാം വാർഡിന്റെ ഭാഗമായ, നിലവിൽ ഉപയോഗിക്കാത്ത ഒരു പഴയ കെട്ടിടമാണ് തകർന്നത്. ശുചിമുറി ഭാഗമാണ് പ്രധാനമായും ഇടിഞ്ഞുവീണത്.

ഇന്ന് രാവിലെ 10:45 ഓടെയായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ 14-ാം വാർഡിന്റെ ഭാഗമായ, നിലവിൽ ഉപയോഗിക്കാത്ത ഒരു പഴയ കെട്ടിടമാണ് തകർന്ന് വീണത്. ശുചിമുറി ഭാഗമാണ് പ്രധാനമായും ഇടിഞ്ഞുവീണത്.

അപകടത്തിൽ ഒരു സ്ത്രീയ്ക്ക് ദാരുണമായ മരണം സംഭവിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. അഗ്നിരക്ഷാ സേനയും പോലീസും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പിന്നാലെ രണ്ടുമണിക്കൂറിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഒരു സ്ത്രീയെ പിന്നീട് പുറത്തെടുക്കുകയായിരുന്നു.

പുറത്തെടുക്കുമ്പോള്‍ തന്നെ ജീവനില്ലായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഒരാളെ പുറത്തെടുത്തത്. കെട്ടിടം തകര്‍ന്ന് ഏറെ വൈകിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി.

കോട്ടയം തലയോലപറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. മകളുടെ ചികിത്സയ്ക്കായി എത്തിയ ബിന്ദു കുളിക്കാനായി ശുചിമുറിയിലേക്ക് പോയതിനു പിന്നാലെയായിരുന്നു അപകടം.


hief Minister five kilometers away Accident at Kottayam Medical College, while government's development review is underway in the district

Next TV

Related Stories
പഠിച്ച കള്ളി തന്നെ...;  റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്ന് വാഗ്ദാനംചെയ്ത് പണംതട്ടി, യുവതി അറസ്റ്റിൽ

Jul 27, 2025 08:45 AM

പഠിച്ച കള്ളി തന്നെ...; റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്ന് വാഗ്ദാനംചെയ്ത് പണംതട്ടി, യുവതി അറസ്റ്റിൽ

തിരുവനന്തപുരം റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്നു പറഞ്ഞ് മണക്കാട് സ്വദേശികളിൽനിന്ന് നാലുലക്ഷംരൂപ തട്ടിയെടുത്ത കേസിൽ യുവതി...

Read More >>
ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; സഹതടവുകാരുടെ മൊഴിയെടുക്കും; ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

Jul 27, 2025 08:04 AM

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; സഹതടവുകാരുടെ മൊഴിയെടുക്കും; ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി ചാടിപ്പോയ കേസിൽ അന്വേഷണസംഘം സഹ തടവുകാരുടെ...

Read More >>
വയനാട് പനവല്ലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Jul 27, 2025 07:58 AM

വയനാട് പനവല്ലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വയനാട് പനവല്ലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി...

Read More >>
Top Stories










//Truevisionall