കോട്ടയം : ( www.truevisionnews.com ) കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് . ആശുപത്രിയിലെ പതിനാലാം വാർഡാണ് ഇന്ന് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്.
രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നാണ് വിവരം. പതിനാല് വയസുള്ള കുട്ടിക്കും നാല്പത്തിഅഞ്ച് വയസുകാരിക്കുമാണ് പരിക്കേറ്റത് . ആരുടേയും പരിക്ക് സരമുള്ളതല്ല. അപകട സമയത്ത് കെട്ടിടത്തോട് ചേര്‍ന്ന് നിന്നവര്‍ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇടിഞ്ഞ് വീണത്.
.gif)

മന്ത്രിമാരായ വീണാ ജോര്‍ജും വി എന്‍ വാസവനും സ്ഥലത്തെത്തി.
ഉപയോഗത്തിലുള്ള കെട്ടിടമല്ല തകര്‍ന്ന് വീണതെന്ന് മന്ത്രി വീണാ ജോര്‍ജും വി എന്‍ വാസവനും മാധ്യമങ്ങളോട് പ്രതികരിച്ചു. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ടെന്നാണ് വിവരം. മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞുവീണത്. സർജറി ഓർത്തോ പീഡിക്സിന്റെ സർജറി വിഭാഗമാണ് കെട്ടിടത്തില്‍ നേരത്തെ പ്രവർത്തിച്ചിരുന്നത്.
കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് പരിശോധന തുടരുകയാണ്.
അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കിഫ്ബിയിൽനിന്ന് പണം അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികൾ സ്വീകരിച്ചുവരികയായിരുന്നുവെന്നും മന്ത്രി വീണ അറിയിച്ചു.
കെട്ടിയത്തിലെ ശുചിമുറിയ്ക്ക് ബലക്ഷയം കണ്ടതിനാൽ പുതിയ കെട്ടിടം പണിയുകയും ബലക്ഷയം കണ്ട കെട്ടിടം അടച്ചിടുകയുമായിരുന്നു എന്നുമായിരുന്നു സൂപ്രണ്ടിൻ്റെ പ്രതികരണം.
Accident Kottayam Medical College
