ആലപ്പുഴ: ( www.truevisionnews.com) എയ്ഞ്ചലിന്‍റെ കൊലപാതകത്തില്‍ ഞെട്ടി തീരദേശ ഗ്രാമം. മാരാരിക്കുളം സ്വദേശി എയ്ഞ്ചൽ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ജോസ്മോനെ (ഫ്രാൻസിസ്-53) മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ വഴക്കിനിടെ മകളുടെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയെന്ന് ഇയാള്‍ സമ്മതിച്ചതായാണ് പൊലീസ് നൽകുന്ന വിവരം.
ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്. മകൾ ആത്മഹത്യ ചെയ്തുവെന്ന രീതിയിലാണ് അയൽവാസികളെയും ബന്ധുക്കളെയും ആദ്യം വിവരമറിയിച്ചത്.
.gif)

ബുധനാഴ്ച രാവിലെ ആറിനായിരുന്നു ഇത്. തുടർന്ന് ബന്ധുക്കളടക്കം വീട്ടിലെത്തി പരിശോധിച്ചപ്പോൾ കട്ടിലിലെ തലയിണയിൽ നിന്ന് അൽപം മാറിയാണ് മൃതദേഹം കിടന്നത്. തുടർന്ന് ചെട്ടികാട് സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
വാർഡ് അംഗം ഇമ്മാനുവലാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ മണ്ണഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തിയപ്പോൾ കഴുത്തിൽ ചെറിയപാടുകൾ ശ്രദ്ധയിൽപെട്ടിരുന്നു. ഇത് സംശയത്തിന് ഇടയാക്കി. തുടർന്ന് പിതാവിനെയും ബന്ധുക്കളെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന വിവരം പുറത്തറിഞ്ഞത്.
ആലപ്പുഴ പ്രൊവിഡൻസ് ആശുപത്രി ലാബ് ടെക്നീഷ്യനാണ് എയ്ഞ്ചൽ. രണ്ടുവർഷം മുമ്പ് തുമ്പോളി സ്വദേശിയുമായിട്ടായിരുന്നു വിവാഹം. എട്ടുമാസമായി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു. ഓട്ടോഡ്രൈവർ കൂടിയായ ജോസ്മോന്‍റെ രണ്ടാമത്തെ മകളാണ്. മൂത്തമകൾ ബെയ്സിയെ നേരത്തെ വിവാഹം കഴിച്ച് അയച്ചിരുന്നു.
എയ്ഞ്ചൽ സ്ഥിരമായി വീട്ടുകാരുമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച്ച നടന്ന വഴക്കിനിടെ ഫ്രാൻസിസ് എയ്ഞ്ചലിന്‍റെ കഴുത്തിൽ ഞെരിച്ചു. തുടർന്ന് തോർത്തിട്ട് മുറുക്കി. ഈ സമയം ഫ്രാൻസിസിന്‍റെ പിതാവ് സേവ്യറും, മാതാവ് സൂസമ്മയും, ഭാര്യ സിന്ധുവും വീട്ടിലുണ്ട്.
എയ്ഞ്ചൽ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയപ്പെട്ട കുടുംബം രാവിലെ വരെ വീടിനുള്ളിൽ പേടിച്ചിരുന്നു. പുലർച്ചെ ആറ് മണിക്ക് മകളെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് പറഞ്ഞ് കരയുന്നത് കേട്ടാണ് അയൽവാസികൾ വിവരം അറിഞ്ഞതെന്നും പൊലീസ് പറഞ്ഞു. മകൾ എങ്ങനെയോ മരിച്ചു എന്നാണ് കുടുംബം പറഞ്ഞിരുന്നത്.
കഴുത്തിലെ പാട് ശ്രദ്ധയിൽപ്പെട്ട ഡോക്ടറാണ് പൊലീസിനെ സംശയം അറിയിച്ചത്. തുടർന്ന് മണ്ണഞ്ചേരി പൊലീസെത്തിയാണ് മൃതദേഹം ചെട്ടികാട് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് രാത്രി പൊലീസ് സംഘമെത്തി വീട് പൂട്ടി.
father killed daughter over domestic dispute alappuzha
