പിതൃതുല്യനാകേണ്ടയാൾ....! കണ്ണൂർ സർവകലാശാല വിദ്യാർഥിനിയെ ഓഫീസിലും ലോഡ്ജിലും വെച്ച് പീഡിപ്പിച്ചു; കുറ്റ്യാടി സ്വദേശിയായ അധ്യാപകന് ജാമ്യമില്ല

പിതൃതുല്യനാകേണ്ടയാൾ....!  കണ്ണൂർ സർവകലാശാല വിദ്യാർഥിനിയെ ഓഫീസിലും ലോഡ്ജിലും വെച്ച്  പീഡിപ്പിച്ചു; കുറ്റ്യാടി സ്വദേശിയായ അധ്യാപകന് ജാമ്യമില്ല
Jul 2, 2025 06:26 PM | By Athira V

തലശ്ശേരി : ( www.truevisionnews.com ) കണ്ണൂർ സർവകലാശാല പാലയാട് ക്യാംമ്പസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച ഇംഗ്ലിഷ് വിഭാഗം മേധാവി കെ.കെ. കുഞ്ഞഹമ്മദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തലശ്ശേരി സെഷൻസ് കോടതി ജഡ്ജി നിസാർ അഹമ്മദാണ് ജാമ്യാപേക്ഷ തള്ളിയത്.

വിദ്യാർഥിനി പിതൃതുല്യനായി കാണുന്ന വകുപ്പ് മേധാവിയിൽ നിന്നാണ് ദുരനുഭവമെന്ന് കോടതി നിരീക്ഷിച്ചു. വകുപ്പ് മേധാവിയെന്ന അധികാരം ദുർവിനിയോഗം ചെയ്ത് ഭീഷണിപ്പെടുത്തിയാണ് വിദ്യാർഥിയെ പീഡനത്തിനിരയാക്കിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ വാദിച്ചു.

കുറ്റ്യാടി ദേവർകോവിൽ സ്വദേശിയായ കുഞ്ഞഹമ്മദ് ഗവേഷക വിദ്യാർഥിനിയെ ഓഫിസിലെ ചേംബറിലും തലശ്ശേരിയിലെ ലോഡ്ജിലും വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. അറസ്റ്റിലായതിനെത്തുടർന്ന് അധ്യാപകനെ സർവകലാശാലയിൽനിന്നും സസ്പെൻഡ് ചെയ്തിരുന്നു.

No bail Kuttiyadi native teacher molested Kannur University student office lodge

Next TV

Related Stories
തിരോധാനക്കേസിൽ വഴിത്തിരിവ് ...? ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന് സംശയം

Jul 28, 2025 08:40 PM

തിരോധാനക്കേസിൽ വഴിത്തിരിവ് ...? ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന് സംശയം

ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന്...

Read More >>
Top Stories

//Truevisionall