ടീച്ചർ തന്നെയാണോ ഇത്...! പ്ലസ്ടൂ വിദ്യാർഥിയെ ആഡംബര ഹോട്ടലുകളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, അധ്യാപികയും സുഹൃത്തും അറസ്റ്റിൽ

ടീച്ചർ തന്നെയാണോ ഇത്...!  പ്ലസ്ടൂ വിദ്യാർഥിയെ ആഡംബര ഹോട്ടലുകളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, അധ്യാപികയും സുഹൃത്തും അറസ്റ്റിൽ
Jul 2, 2025 05:49 PM | By Athira V

മുംബൈ: ( www.truevisionnews.com) മുംബൈയിൽ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപികയായ യുവതിയും സുഹൃത്തും അറസ്റ്റിൽ. മുംബൈയിലെ പ്രശസ്തമായ ഒരു സ്കൂളിലെ അധ്യാപികയും സുഹൃത്തുമാണ് ദാദർ പോലീസിന്റെ പിടിയിലായത്. ഒരു വർഷത്തോളമാണ് 17 കാരനായ വിദ്യാർത്ഥി പീഡനത്തിനിരയായതെന്ന് പൊലീസ് അറിയിച്ചു. 38 വയസ്സുകാരിയായ അധ്യാപിക, വിവാഹിതയും കുട്ടികളുടെ അമ്മയുമാണ്.

ആദ്യ ഘട്ടത്തിൽ വിദ്യാർത്ഥിക്ക് വൈകാരിക പിന്തുണ നൽകുകയെന്ന വ്യാജേനയായിരുന്നു കുട്ടിയെ സമീപിച്ചത്. പിന്നീട് ആഡംബര ഹോട്ടലുകളിലേക്ക് കൂട്ടിക്കൊപോവുകയും മദ്യവും ആൻസൈറ്റി മരുന്നുകൾ നൽകുകയും ചെയ്താണ് പീഡനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളിലൂം നൃത്ത ഗ്രൂപ്പുകളിലൂടെയുമാണ് വിദ്യാർത്ഥി അധ്യാപികയെ പരിചയപ്പെടുന്നത്.

അധ്യാപിക വിദ്യാർത്ഥിയുടെ വിശ്വാസം നേടിയെടുത്തു. മറ്റുള്ളവരിൽ നിന്ന് അവനെ ഒറ്റപ്പെടുത്താൻ തുടങ്ങി. പിന്നീട് തന്റെ കാറിൽ പല രഹസ്യ സ്ഥലങ്ങളിലും വിദ്യാര്‍ത്ഥിയെ ഇവര്‍ കൂട്ടിക്കൊണ്ടുപോയി. ഫൈവ് സ്റ്റോര്‍ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ശേഷം മദ്യം നൽകി പ്രലോഭിപ്പിക്കുകയും ചെയ്തു. ഈ വര്‍ഷം ആദ്യമാണ് കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

പെൺകുട്ടി, സ്കൂൾ കൗൺസിലറെ വിവരം അറിയിക്കാൻ ആൺകുട്ടിയോട് പറഞ്ഞു. ഒടുവിൽ വിവരം അറിഞ്ഞതിന് പിന്നാലെ കൗൺസിലര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.ചോദ്യം ചെയ്യലിൽ, അധ്യാപിക പീഡനം നിർത്തുമെന്ന് പ്രതീക്ഷിച്ചാണ് താൻ മാസങ്ങളോളം നിശബ്ദനായിരുന്നതെന്ന് വിദ്യാർത്ഥി വെളിപ്പെടുത്തി. മാനസിക ബുദ്ധിമുട്ടികൾ സഹിക്കാനാകാതെ വന്നപ്പോഴാണ് വിവരം പറഞ്ഞതെന്നും കുട്ടി പറയുന്നു. സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷമാണ് ഇരയായ വിദ്യാർത്ഥി പരാതി നൽകിയത്.

തുടര്‍ന്നാണ് അധ്യാപികയെയും സുഹൃത്തിനെയും കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്ത്. പ്രതികൾ നിലവിൽ റിമാൻഡിലാണ്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും മറ്റ് വകുപ്പുകളും ചേര്‍ത്താണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, അധ്യാപികയുടെ മറ്റ് വിദ്യാർത്ഥികളുമായുള്ള പഴയകാല ബന്ധങ്ങളും ഡിജിറ്റൽ വിവരങ്ങളും പൊലീസ് ഇപ്പോൾ പരിശോധിച്ചുവരികയാണ്.



female teacher arrested molesting student mumbai

Next TV

Related Stories
തിരോധാനക്കേസിൽ വഴിത്തിരിവ് ...? ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന് സംശയം

Jul 28, 2025 08:40 PM

തിരോധാനക്കേസിൽ വഴിത്തിരിവ് ...? ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന് സംശയം

ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന്...

Read More >>
Top Stories










//Truevisionall