ചെന്നൈ: (truevisionnews.com) മകളുടെ സഹപാഠിയായ ഒൻപത് വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ എസ്ഐക്കെതിരെ കേസെടുത്തു. ചെന്നൈ നുംഗമ്പാക്കം ആംഡ് പൊലീസ് യൂണിറ്റ് എസ്‌ഐ രാജുവിനെതിരെ ആണ് കേസെടുത്തത്.
വൈകീട്ട് വീടിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. മൂന്ന് മണിക്കൂറിന് ശേഷം കുട്ടിയെ അബോധാവസ്ഥയിൽ ഇയാളുടെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. മകളുടെ പേര് പറഞ്ഞ് ഇയാൾ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. നിലവിൽ പോക്സോ വകുപ്പ് ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേ സമയം, ആരോപണം നിഷേധിച്ച എസ് ഐ ഇത് വ്യക്തിവൈരാഗ്യമാണെന്നും പ്രതികരിച്ചു.
.gif)

case registered against SI who sexually assaulted nine year old girl.
