പെൺകുട്ടിയുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് സ്വർണ്ണാഭരണങ്ങൾ കവർന്നു; പിന്നാലെ പീഡന ശ്രമം, പ്രതികൾക്കായി തിരച്ചിൽ

പെൺകുട്ടിയുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് സ്വർണ്ണാഭരണങ്ങൾ കവർന്നു; പിന്നാലെ പീഡന ശ്രമം, പ്രതികൾക്കായി തിരച്ചിൽ
Jul 2, 2025 06:28 AM | By VIPIN P V

പൂണെ: ( www.truevisionnews.com ) കാർ യാത്രികരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ച് സ്വർണ്ണം കവർന്നതായും പതിനേഴുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും പരാതി. പൂണെയിലെ ദൗണ്ട് എന്ന പ്രദേശത്തെ ഹൈവേയിൽ വച്ച് തിങ്കളാഴ്ച പുലർച്ചെ 4.15ഓടെയായിരുന്നു സംഭവം. ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു അതിക്രമം.

ബൈക്കിലെത്തിയവർ ആയുധം കാട്ടി ചില്ല് താഴ്ത്താൻ കാറിലുണ്ടായിരുന്ന സ്ത്രീകളോട് ആവശ്യപ്പെട്ടു. സ്ത്രീകളിലൊരാൾ ചില്ലു താഴ്ത്തിയതോടെ മുളകുപൊടി മുഖത്തേക്ക് എറിഞ്ഞു സ്വർണ്ണാഭരണങ്ങൾ കൊള്ളയടിക്കുകയായിരുന്നു. പിന്നാലെ വാഹനത്തിലുണ്ടായിരുന്ന പതിനേഴുകാരിയോടു കാറിൽനിന്ന് പുറത്തിറങ്ങാനും പ്രതികൾ ആവശ്യപ്പെട്ടു.

പുറത്തിറങ്ങിയ പെൺകുട്ടിയെ ദൂരെ മാറ്റിനിർത്തി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്നവർ ബഹളം വച്ചതോടെ പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.

സമീപത്തുള്ള പെട്രോൾ പമ്പിലെത്തി കാർ യാത്രികർ വിവരം അറിയിക്കുകയും അവിടുത്തെ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നെന്നു പൂണെ റൂറൽ എസ്‍പി സന്ദീപ് സിങ് ഗിൽ പറഞ്ഞു. ബിഎൻഎസ്, പോക്സോ വകുപ്പുകൾ ചുമത്തി ദൗണ്ട് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.





pune gold robbery and attempted rape highway

Next TV

Related Stories
തിരോധാനക്കേസിൽ വഴിത്തിരിവ് ...? ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന് സംശയം

Jul 28, 2025 08:40 PM

തിരോധാനക്കേസിൽ വഴിത്തിരിവ് ...? ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന് സംശയം

ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന്...

Read More >>
Top Stories










//Truevisionall