മുംബൈ: ( www.truevisionnews.com ) ഭാണ്ഡുപ്പിലെ 32 നില താമസസമുച്ചയത്തിന്റെ മുകളിൽ നിന്ന് പെൺകുട്ടി വീണുമരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പെൺകുട്ടിയെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ 15 വയസ്സുകാരനായ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിടത്തിന്റെ മുകളിലെത്തിയ ഇരുവരും പരസ്പരം തർക്കിക്കുകയും അതിനിടയിൽ പി ടിച്ചു തള്ളുകയുമായിരുന്നു.
കഴിഞ്ഞ മാസം 24 നായിരുന്നു സംഭവം. പഠനസംബന്ധമായ പ്രശ്നങ്ങൾ കാരണം മാനസികമായി തളർന്ന സുഹൃത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ആൺസുഹൃത്ത് ആദ്യം മൊഴി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്.
.gif)

boyfriend arrested for murder after pushing girlfriend frombuilding mumbai
