മലപ്പുറം : ( www.truevisionnews.com ) ഗൾഫിലേക്ക് ജോലിക്ക് പോകുന്നതിന്റെ തലേ ദിവസം, കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കവേ യുവാവ് മുങ്ങിമരിച്ചു. ഞായറാഴ്ച രാത്രി പത്ത് മണിക്ക് മലപ്പുറം ചെറുമുക്കിലായിരുന്നു സംഭവം. ചെറുമുക്ക് ടൗൺ സ്വദേശി സാദിഖലിയാണ് (24) മരിച്ചത്.
ഇന്നാണ് സാദിഖലി ജോലിക്കായി റിയാദിലേക്ക് പോവേണ്ടിയിരുന്നത്. ആറ് കൂട്ടുകാർക്കൊപ്പം ചുള്ളിപ്പാറ സമൂസക്കുളത്തിലേക്ക് കുളിക്കാനെത്തിയതായിരുന്നു. കൂട്ടുകാർ കുളിച്ചു കയറിയെങ്കിലും സാദിഖലിയെ കണ്ടില്ല. ചെരിപ്പും തുണിയും മറ്റും കുളിക്കടവിൽ ഉണ്ടായിരുന്നു.
.gif)

നാട്ടുകാരുർ നടത്തിയ തിരച്ചിലിലാണ് സാദിഖലിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
young man drown death pond
