യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി 35 ആയി തുടരും

യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി 35 ആയി തുടരും
Jun 30, 2025 04:29 PM | By Susmitha Surendran

(truevisionnews.com) യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി 35 ആയി തുടരും. 40 വയസ് ആക്കണമെന്ന സംസ്ഥാന ക്യാമ്പിലെ ആവശ്യം തള്ളി. 40 വയസ് ആക്കണമെന്ന പ്രമേയം പാസ് ആക്കിയെന്ന ഒരു മാധ്യമത്തിന്റെ പ്രചരണം തെറ്റന്ന് സംസ്ഥാന കമ്മറ്റി അറിയിച്ചു.

12 ജില്ലകളിൽ നിന്നുള്ള പ്രതിനിധികളും എതിർപ്പ് അറിയിച്ചു. ഇതോടെയാണ് പ്രമേയത്തിലെ നിർദേശം തള്ളിയത്.യൂത്ത് കോൺഗ്രസിൽ പ്രായ പരിധി 35 ൽ നിന്ന് 40 വയസാക്കി ഉയർത്തണമെന്നാണ് സംസ്ഥാന പഠനക്യാമ്പിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലെ ആവശ്യം. സംസ്ഥാന കമ്മിറ്റിയിലോ ജില്ലാ കമ്മിറ്റിയിലോ അംഗമായവർക്ക് യൂത്ത് കോൺഗ്രസിന്റെ ഭാഗമാകാൻ കഴിയുന്നില്ല.

പരിചയസമ്പന്നരുടെ കുറവ് സംഘടന പ്രവർത്തനത്തെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് പ്രായപരിധി ഉയർത്തണമെന്ന ആവശ്യം. ആവശ്യത്തെ എതിർത്തും പിന്തുണച്ചും പ്രതിനിധികൾ രംഗത്തെത്തിയിരുന്നു.

പുതിയ മുഖങ്ങളെ ജില്ലാതലത്തിലേക്കും സംസ്ഥാനതലത്തിലേക്കും കൊണ്ടുവരാനുള്ള പരിശ്രമം കോൺഗ്രസിൽ ഉണ്ടാകുന്നില്ലെന്നും മാതൃസംഘടനയിലും കാലോചിതമായ മാറ്റം അനിവാര്യമെന്നും പ്രമേയത്തിലുണ്ട്. വേടനിൽ പുതിയ തലമുറ ആകർഷിക്കപ്പെടുന്നുവെന്നും പ്രമേയം ചുണ്ടിക്കാട്ടി. പാർട്ടിയിൽ ക്യാപ്റ്റൻ മേജർപരാമർശങ്ങൾ നല്ലതാണെങ്കിലും ജയിച്ചുവരുമ്പോൾ പട്ടാളക്കാരെ മറക്കരുതെന്ന് എറണാകുളത്ത് നിന്നുള്ള പ്രതിനിധികൾ ഓർമിപ്പിച്ചു.

age limit working Youth Congress remain at 35.

Next TV

Related Stories
'പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല; നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം' -സന്ദീപ് വാര്യർ

Jul 14, 2025 08:41 PM

'പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല; നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം' -സന്ദീപ് വാര്യർ

പി.കെ. ശശിക്ക് നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാമെന്ന് സന്ദീപ് വാര്യർ....

Read More >>
തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കി; ഇനി എന്‍ കെ സുധീര്‍ ബിജെപിയില്‍, അംഗത്വം സ്വീകരിച്ചു

Jul 14, 2025 07:33 PM

തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കി; ഇനി എന്‍ കെ സുധീര്‍ ബിജെപിയില്‍, അംഗത്വം സ്വീകരിച്ചു

മുന്‍ എഐസിസി അംഗവും ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയുമായിരുന്ന എന്‍ കെ സുധീര്‍ ബിജെപിയില്‍...

Read More >>
'ചാനലിന്റെ മുമ്പിൽ വച്ച് പറഞ്ഞ വിമർശനം സദുദ്ദേശപരമെന്ന് കരുതാൻ സൗകര്യമില്ല'; രാഹുലിന്റെ ശബ്ദ സന്ദേശം പുറത്ത്

Jul 14, 2025 02:09 PM

'ചാനലിന്റെ മുമ്പിൽ വച്ച് പറഞ്ഞ വിമർശനം സദുദ്ദേശപരമെന്ന് കരുതാൻ സൗകര്യമില്ല'; രാഹുലിന്റെ ശബ്ദ സന്ദേശം പുറത്ത്

പി ജെ കുര്യനെതിരെയുള്ള യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാക്കൂട്ടത്തിലിന്റെ ശബ്ദ സന്ദേശം പുറത്ത്....

Read More >>
'ഇങ്ങനെ പോയാല്‍ പോര, പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങള്‍'; യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തിലുറച്ച് പി ജെ കുര്യന്‍

Jul 14, 2025 11:01 AM

'ഇങ്ങനെ പോയാല്‍ പോര, പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങള്‍'; യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തിലുറച്ച് പി ജെ കുര്യന്‍

യൂത്ത് കോണ്‍ഗ്രസിനെതിരായ പരസ്യ വിമര്‍ശനത്തിലുറച്ച് മുതിര്‍ന്ന നേതാവ് പി ജെ...

Read More >>
'അക്രമത്തിനും ഭീഷണിക്കും മാഷുടെ ആവേശത്ത തടയാനാകില്ല'; സദാനന്ദൻ മാസ്റ്റർക്ക് അഭിനന്ദനവുമായി നരേന്ദ്രമോദി

Jul 13, 2025 12:05 PM

'അക്രമത്തിനും ഭീഷണിക്കും മാഷുടെ ആവേശത്ത തടയാനാകില്ല'; സദാനന്ദൻ മാസ്റ്റർക്ക് അഭിനന്ദനവുമായി നരേന്ദ്രമോദി

രാജ്യസഭാംഗമായി രാഷ്ട്രപതി നോമിനേറ്റ് ചെയ്ത കേരളത്തിലെ ബി ജെ പി നേതാവ് സദാനന്ദൻ മാസ്റ്റർക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി...

Read More >>
Top Stories

//Truevisionall