കോഴിക്കോട്: (truevisionnews.com) നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചുപേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ നസീബ് സിപി, ജ്യോതിൽ ബാസ്, മുഹമ്മത് ഹാരിസ്, ഫൈസൽ, അബ്ദുൾ വാഹിദ് എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
രാത്രി 10.15 ന് വെങ്ങാലിപ്പാലം മുതൽ ഇവർ മുഖ്യമന്ത്രിയുടെ കോൺവോയെ പിന്തുടർന്നിരുന്നു. തുടർന്ന് വെസ്റ്റ് ഹിൽ ചുങ്കത്ത് വെച്ചാണ് ഇവർ പിടിയിലായത്. വാഹനത്തിൽനിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.
.gif)

ഞായറാഴ്ച കണ്ണൂരില്‍നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്നു മുഖ്യമന്ത്രി. രജിസ്ട്രേഷന്‍ നമ്പര്‍ പതിക്കാത്ത ഇസുസു വാഹനത്തിലായിരുന്നു ഇവരുടെ സഞ്ചാരം.
വാഹനവ്യൂഹത്തിനിടയിൽ കയറിയ ഇവരോട് പോലീസ് മാറിപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. കോഴിക്കോട് ചുങ്കത്തുവെച്ച് പോലീസ് ഇവരുടെ വാഹനം തടയുകയും അഞ്ച് പേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു. വാഹനം ഇപ്പോഴും നടക്കാവ് പോലീസ് സ്‌റ്റേഷനിലാണുള്ളത്.
Five arrested following Chief Minister vehicle without number plates
