തിരുവനന്തപുരം: ( www.truevisionnews.com ) ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദർശിച്ചു. വിഎസിന്‍റെ ചികിത്സ സംബന്ധിച്ച് ഡോക്ടർമാരുമായി വീണാ ജോര്‍ജ് ആശയവിനിമയം നടത്തുകയും ബന്ധുക്കളെ കാണുകയും ചെയ്തു. മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ നിലവില്‍ ചികിത്സയിൽ തുടരുകയാണ്.
അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഹൃദയാഘാതത്തെ തുടർന്നാണ് വി എസിനെ പട്ടം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ കാര്‍ഡിയാക് ഐസിയുവിൽ ചികിത്സയിലാണ് അദ്ദേഹം. നിലവിൽ ആരോഗ്യ നില തൃപ്തികരമാണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സിപിഎം നേതാക്കൾ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി അച്യുതാനന്ദനെ സന്ദർശിച്ചു.
Health Minister Veena George visits VS who undergoing treatment hospital
