നിരത്തിൽ പൊലിഞ്ഞു .... തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു; ലോറിക്കടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

നിരത്തിൽ പൊലിഞ്ഞു .... തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു; ലോറിക്കടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം
Jun 25, 2025 07:35 AM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com ) ആലപ്പുഴയിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈകിൽ നിന്നും ലോറിക്കടിയിലേക്ക് വീണ് യുവാവ് മരിച്ചു. പുറക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കണിയാംപറമ്പ് വീട്ടിൽ അനിൽ കുമാർ- ശാലിനി ദമ്പതികളുടെ മകൻ അഭിരാം (21) ആണ് മരിച്ചത്.

ദേശീയപാതയിൽ കുറവൻതോടാണ് അപകടം നടന്നത്. ബൈക്കിൽ പോവുകയായിരുന്ന അഭിരാമിന് മുന്നിലേക്ക് തെരുവുനായ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് റോഡിൽ വീണ അഭിരാമിൻ്റെ ദേഹത്ത് പിന്നാലെ വന്ന ലോറി കയറി. ഇന്ന് രാത്രി എട്ടരയോടെയാണ് അപകടം നടന്നത്.

പുന്നപ്രയിലെ ബന്ധുവീട്ടിൽ പോയി തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഭിരാം. സംഭവ സ്ഥലത്ത് തന്നെ യുവാവ് മരിച്ചു. വിവരമറിഞ്ഞ് പുന്നപ്ര പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരുടെ കൂടെ സഹായത്തോടെ പൊലീസ് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം അടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക്

alappuzha bike rider hit by stray dog fell down under lorry dies

Next TV

Related Stories
ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റയാൽ മരിച്ചു

Jul 6, 2025 06:09 AM

ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റയാൽ മരിച്ചു

ട്രെയിനപകടത്തിൽ പരിക്കേറ്റു ആറുമാസമായി ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശി...

Read More >>
ജീവൻ പോലും അപകടത്തിൽ; ബൈക്കിൽ പോകുന്നതിനിടെ ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി, അധ്യാപകന് പരിക്ക്

Jul 1, 2025 03:51 PM

ജീവൻ പോലും അപകടത്തിൽ; ബൈക്കിൽ പോകുന്നതിനിടെ ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി, അധ്യാപകന് പരിക്ക്

ഇരുചക്രവാഹനത്തിൽ സ്കൂളിലേക്ക് പോകുകയായിരുന്ന അധ്യാപകന് കേബിള്‍ പൊട്ടിവീണ്...

Read More >>
കഴുകന്റെ കണ്ണ് .....; ചൂണ്ടയിടാനായി കൂട്ടിക്കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് കഠിന തടവ്

Jun 29, 2025 04:01 PM

കഴുകന്റെ കണ്ണ് .....; ചൂണ്ടയിടാനായി കൂട്ടിക്കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് കഠിന തടവ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിക്ക് കഠിന തടവ്...

Read More >>
Top Stories

//Truevisionall