കോട്ടയം: ( www.truevisionnews.com ) വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ഇടക്കുന്നം വില്ലേജില്‍ പാറത്തോട് ലൈബ്രറി ഭാഗത്ത് കൊല്ലംപറമ്പില്‍ വീട്ടില്‍ കെ.എസ്. റഹീമിനെ (55) ആണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. 2025 ഫെബ്രുവരി മുതല്‍ ജൂണ്‍വരെ വരെയുള്ള കാലയളവില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.
കുട്ടിയെ ലൈംഗികോദ്ദേശ്യത്തോടെ ആക്രമിക്കുകയും ഇഷ്ടമാണെന്നു പറഞ്ഞ് ശല്യപ്പെടുത്തുകയും ചെയ്തെന്നാണ് പരാതിയിലുള്ളത്. സ്ഥിരമായി ഫോണ്‍ ചെയ്യണമെന്നും ഇഷ്ടമാണെന്ന് പറയണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
.gif)

ഇഷ്ടമാണെന്നു പറയാത്ത പക്ഷം സ്‌കൂള്‍ ബസ്സിന് നാശം വരുത്തിയെന്ന് സ്‌കൂളില്‍ പറയും, ദേഹോപദ്രവം ഏല്‍പ്പിക്കും, മാതാപിതാക്കളെ ഉപദ്രവിക്കുമെന്നുമടക്കം ഇയാള്‍ കുട്ടിയോട് ഭീഷണിമുഴക്കിയെന്നും പരാതിയിലുണ്ട്. വീട്ടിലെ ഫോണ്‍ ഉപയോഗിച്ച് വാട്‌സാപ്പ് മെസേജുകള്‍ അയക്കാനും ഫോണ്‍ ചെയ്യാനും ഇയാൾ കുട്ടിയെ നിർബന്ധിക്കുകയും ചെയ്തിരുന്നു.
School bus driver arrested for sexually assaulting seventh grade student
