എന്‍റെ പൊന്നുമോനെ..; നെഞ്ചുലഞ്ഞ് ജിനു, അവസാനമായി മകനെ കണ്ടു; പെയ്തിറങ്ങിയ ആ മഴയില്‍ ഒരു നാട് ഒന്നാകെ ഇന്ന് കണ്ണീരണിഞ്ഞു

എന്‍റെ പൊന്നുമോനെ..; നെഞ്ചുലഞ്ഞ് ജിനു, അവസാനമായി മകനെ കണ്ടു; പെയ്തിറങ്ങിയ ആ മഴയില്‍ ഒരു നാട് ഒന്നാകെ ഇന്ന് കണ്ണീരണിഞ്ഞു
Jun 24, 2025 04:16 PM | By VIPIN P V

ഇടുക്കി : ( www.truevisionnews.com ) പെയ്തിറങ്ങിയ ആ മഴയില്‍ ഒരു നാട് ഒന്നാകെയാണ് ഇന്ന് കണ്ണീരടിഞ്ഞത്. ലാളിച്ച് വളര്‍‌ത്തിയ ഏകമകന്‍റെ വിയോഗം ആ അമ്മയ്ക്ക് ഉള്‍കൊള്ളാവുന്നതിലും അപ്പുറമായിരുന്നു. ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്‍റെ മാതാവ് ജിനു മകന്‍റെ മരണവാര്‍ത്തയറിഞ്ഞിട്ടും നാട്ടിലെത്താന്‍ കഴിയാതെ കുവൈറ്റില്‍ കുടുങ്ങി കിടക്കുകയായിരുന്നു.

ഒടുവില്‍ ജനപ്രതിനിധികളുടെ സമയോചിതമായ ഇടപെടല്‍ അവസാനമായി ആ അമ്മയ്ക്ക് മകനെ ഒന്ന് കാണാന്‍ വഴിയൊരുക്കി. രണ്ടരമാസംമുമ്പ് കുവൈത്തിലെ ഒരു വീട്ടിൽ ജോലിക്ക് പോയതാണ് ജിനു. ജോലിഭാരവും ആരോഗ്യപ്രശ്‌നങ്ങളുംമൂലം തുടരാൻ പറ്റാത്ത സ്ഥിതിയായി. വാഗ്ദാനംചെയ്ത ശമ്പളവും കിട്ടിയില്ല. ഏജൻസിയെ അറിയിച്ചപ്പോൾ ജീവനക്കാരെത്തി മറ്റൊരുസ്ഥലത്ത് തടവിലാക്കി.

കുവൈത്ത് മലയാളി അസോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ ഏജൻസിയുടെ തടങ്കലിൽനിന്ന് അവരെ രക്ഷിച്ച് ഇന്ത്യൻ എംബസിയിലെത്തിച്ചു. കോടതി നടപടികൾക്കുശേഷം തടങ്കലിലായിരുന്നു. ജൂൺ 17-ന് ജിനുവിന്റെ മകൻ ഷാനറ്റും സുഹൃത്ത് കൊടുവേലിക്കുളത്ത് അലനും ബൈക്കപകടത്തിൽ മരിച്ചു. രണ്ടുദിവസത്തിനകം അലന്‍റെ സംസ്കാരം നടന്നു.

എന്നാൽ, അമ്മ എത്താത്തതിനാൽ ഷാനറ്റിന്‍റെ സംസ്കാരം നടത്താനായില്ല. ഇതിനിടെ ജിനുവിന് താത്കാലിക പാസ്പോർട്ട് കിട്ടി. എന്നാൽ, ഇറാൻ-ഇസ്രായേൽ സംഘർഷവും കോവിഡ് പ്രതിസന്ധിയും കാരണം നാട്ടിലേക്കുള്ള യാത്ര വൈകി. അതിനാൽ ഷാനറ്റിൻറെ സംസ്കാരവും നീണ്ടു പോകുകയായിരുന്നു. ബൈക്കില്‍ സഞ്ചരിക്കവേ തമിഴ്നാട്ടിലെ നിന്ന് ഏലത്തോട്ടത്തിലേക്ക് തൊഴിലാളികളുമായി വരുന്ന വാഹനമിടിച്ചാണ് ഷാനറ്റും ഒപ്പമുണ്ടായിരുന്ന അലനും മരിച്ചത്.



anakkara accident mother returns kuwait

Next TV

Related Stories
പഠിച്ച കള്ളി തന്നെ...;  റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്ന് വാഗ്ദാനംചെയ്ത് പണംതട്ടി, യുവതി അറസ്റ്റിൽ

Jul 27, 2025 08:45 AM

പഠിച്ച കള്ളി തന്നെ...; റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്ന് വാഗ്ദാനംചെയ്ത് പണംതട്ടി, യുവതി അറസ്റ്റിൽ

തിരുവനന്തപുരം റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്നു പറഞ്ഞ് മണക്കാട് സ്വദേശികളിൽനിന്ന് നാലുലക്ഷംരൂപ തട്ടിയെടുത്ത കേസിൽ യുവതി...

Read More >>
ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; സഹതടവുകാരുടെ മൊഴിയെടുക്കും; ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

Jul 27, 2025 08:04 AM

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; സഹതടവുകാരുടെ മൊഴിയെടുക്കും; ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി ചാടിപ്പോയ കേസിൽ അന്വേഷണസംഘം സഹ തടവുകാരുടെ...

Read More >>
വയനാട് പനവല്ലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Jul 27, 2025 07:58 AM

വയനാട് പനവല്ലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വയനാട് പനവല്ലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി...

Read More >>
Top Stories










//Truevisionall