മലപ്പുറത്ത് മദ്രസയിൽ നിന്നും പന്ത്രണ്ടു കാരനെ പീഡിപ്പിച്ച് മുങ്ങിയ പ്രതി ഏഴ് മാസങ്ങൾക്ക് ശേഷം പിടിയിൽ

മലപ്പുറത്ത് മദ്രസയിൽ നിന്നും പന്ത്രണ്ടു  കാരനെ പീഡിപ്പിച്ച് മുങ്ങിയ പ്രതി ഏഴ് മാസങ്ങൾക്ക് ശേഷം പിടിയിൽ
Jun 23, 2025 09:09 AM | By Vishnu K

മലപ്പുറം: (truevisionnews.com) കൊണ്ടോട്ടിയിലെ മദ്രസ്സയിൽ നിന്നും പന്ത്രണ്ട് വയസ്സുകാരനെതിരെ ലൈംഗിക പീഡനം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. പെരിന്തൽമണ്ണ കൊളത്തൂർ കൊണ്ടെത്ത് മുഹമ്മദ് അശ്‌റഫിനെ (33)യാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഏഴ് മാസങ്ങൾക്കുശേഷം കൊണ്ടോട്ടി പൊലീസ് ഇൻസ്‌പെക്ടർ പി എം ഷമീർ അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ കുട്ടിയുടെ പരാതിയിൽ കേസ് എടുത്തതോടെ ഇയാൾ മുങ്ങുകയായിരുന്നു. ഡൽഹി അജ്മീർ ഹൈദരാബാദ് ഏർവാടി മംഗലാപുരം തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

നാട്ടിലോ വീട്ടിലോ ഒന്നും ബന്ധപ്പെടാതെ, മൊബൈൽ ഫോൺ ഉപയോഗിക്കാതെയും പൊലീസിനെ വെട്ടിച്ച് കഴിയുകയായിരുന്നു പ്രതി. ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിൽ പൊലീസ് എത്തിയെങ്കിലും തൊട്ടുമുൻപായി ഇയാൾ പിടിയിലാകാതെ രക്ഷപ്പെട്ടു.

കൊണ്ടോട്ടി പൊലീസിന്റെ നിരന്തരമായ അന്വേഷണത്തിനൊടുവിൽ സെക്കന്തരബാദിൽ നിന്നും ഇയാളെ കണ്ടെത്തിയത്. പൊലീസ് പിന്നാലെ ഉണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ട്രെയിനിൽ കയറി മംഗലാപുരത്തേക്ക് പോകുകയായിരുന്ന പ്രതിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.

സമാന രീതിയിൽ കുട്ടികളെ പീഡിപ്പിച്ചതിന് മുൻപ് കണ്ണൂർ ജില്ലയിൽ രണ്ടും തിരൂരിൽ ഒരു കേസും ഇയാൾക്കെതിരെ നിലവിലുള്ളതാണ്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.

കൊണ്ടോട്ടി ഡപ്യുട്ടി പോലീസ് സുപ്രണ്ട് പി കെ സന്തോഷിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ പി എം ഷമീർ, സിവിൽ പോലീസ് ഓഫീസർമാരായ അമർനാഥ്‌, ഋഷികേശ്, അബ്ദുള്ള ബാബു, ശുഭ, അജിത് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

accused who raped drowned 12 year old boy madrasa Malappuram arrested seven months new

Next TV

Related Stories
കണ്ണിൽച്ചോരയില്ലാത്ത അയൽവാസി? മൃതദേഹം കൊണ്ടുപോകാൻ പോലും വഴി തുറന്നില്ല, കൊടശ്ശേരിയിൽ പ്രതിഷേധവുമായി കുടുംബം

Jul 3, 2025 09:40 PM

കണ്ണിൽച്ചോരയില്ലാത്ത അയൽവാസി? മൃതദേഹം കൊണ്ടുപോകാൻ പോലും വഴി തുറന്നില്ല, കൊടശ്ശേരിയിൽ പ്രതിഷേധവുമായി കുടുംബം

പാണ്ടിക്കാട് കൊടശ്ശേരി സ്വദേശി ചക്കിയുടെ മൃതദേഹവുമായി കുടുംബത്തിന്റെ...

Read More >>
ആത്മഹത്യയോ? മഞ്ചേരിയിൽ വയോധിക വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ, ഭർത്താവിനും പൊള്ളലേറ്റു

Jul 3, 2025 03:33 PM

ആത്മഹത്യയോ? മഞ്ചേരിയിൽ വയോധിക വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ, ഭർത്താവിനും പൊള്ളലേറ്റു

മഞ്ചേരിയിൽ വയോധികയെ വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ...

Read More >>
വായിൽനിന്ന് നുരയും പതയും വന്നു; പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ എൽ.കെ.ജി വിദ്യാർഥി മരിച്ചു

Jul 3, 2025 02:28 PM

വായിൽനിന്ന് നുരയും പതയും വന്നു; പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ എൽ.കെ.ജി വിദ്യാർഥി മരിച്ചു

കോട്ടക്കലിൽ പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ നാലുവയസ്സുകാരൻ...

Read More >>
സ്കൂളിൽ പഠിച്ചതൊക്കെ മറന്നോ? സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു

Jul 2, 2025 03:01 PM

സ്കൂളിൽ പഠിച്ചതൊക്കെ മറന്നോ? സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു

സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു...

Read More >>
കുഴഞ്ഞുവീണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകവേ മകനും കുഴഞ്ഞുവീണു; മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടുപേരും മരിച്ചു

Jul 1, 2025 06:47 PM

കുഴഞ്ഞുവീണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകവേ മകനും കുഴഞ്ഞുവീണു; മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടുപേരും മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍...

Read More >>
Top Stories

//Truevisionall