പി വി അൻവര്‍ വോട്ട് പിടിക്കുന്നു; ആദ്യ റൗണ്ട് പിന്നിടുമ്പോൾ പ്രതീക്ഷിച്ച ലീഡ് നേടാനാകാതെ യുഡിഎഫ്, തൊട്ട് പിന്നിൽ എം സ്വരാജ്

പി വി അൻവര്‍ വോട്ട് പിടിക്കുന്നു; ആദ്യ റൗണ്ട് പിന്നിടുമ്പോൾ പ്രതീക്ഷിച്ച ലീഡ് നേടാനാകാതെ യുഡിഎഫ്, തൊട്ട് പിന്നിൽ എം സ്വരാജ്
Jun 23, 2025 08:50 AM | By Jain Rosviya

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആദ്യ റൗണ്ട് പിന്നിടുമ്പോൾ പ്രതീക്ഷിച്ച ലീഡ് നേടാനാകാതെ യുഡിഎഫ്. പോസ്റ്റല്‍ വോട്ടും വഴിക്കടവും എണ്ണിയപ്പോൾ പി വി അൻവര്‍ വോട്ട് പിടിക്കുന്നത് മണ്ഡലത്തില്‍ നിര്‍ണായകമാകുകയാണ്. എല്‍ഡിഎഫ് യുഡിഎഫിന് ലഭിക്കുമെന്ന പ്രതീക്ഷിച്ച ലീഡ് പോലും വന്നിട്ടില്ല എന്നുള്ളത് സ്വരാജിന് നേട്ടമാണ്.

അഞ്ഞൂറിന് മുകളിൽ ലീഡ് യുഡിഎഫ് പ്രതീക്ഷിച്ചപ്പോൾ അത് 419ലേക്ക് ഒതുങ്ങി. പി വി അൻവര്‍ വോട്ട് നേടുന്നത് തന്നെയാണ് യുഡിഎഫിന്‍റെ വോട്ടിൽ കുറവ് വരുത്തിയതെന്നാണ് വിലയിരുത്തല്‍. ഇപ്പോൾ ആര്യാടൻ ഷൗക്കത്തിന് തൊട്ട് പിന്നിലാണ് എം സ്വരാജ്. യുഡിഎഫിന് മുൻതൂക്കം പ്രതീക്ഷിച്ച റൗണ്ടുകളിൽ പിടിച്ച് നിൽക്കാൻ സാധിക്കുന്നത് എല്‍ഡിഎഫ് ക്യാമ്പിലെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്.

nilambur byelection UDF fails gain expected lead after first round

Next TV

Related Stories
നിലമ്പൂരിന്‍റെ ബാവൂട്ടി, വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും

Jun 24, 2025 05:59 AM

നിലമ്പൂരിന്‍റെ ബാവൂട്ടി, വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും

വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം...

Read More >>
Top Stories

Entertainment News

//Truevisionall