ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് നവംബറില്‍ പുറത്തിറക്കും -മന്ത്രി കെ രാജന്‍

ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് നവംബറില്‍ പുറത്തിറക്കും -മന്ത്രി കെ രാജന്‍
Jun 20, 2025 06:47 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com) ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് നവംബറില്‍ പുറത്തിറക്കുമെന്ന് റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. കക്കോടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട ശിലാസ്ഥാപനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയായ വില്ലേജുകളിലാണ് കാര്‍ഡ് നല്‍കിത്തുടങ്ങുക. വില്ലേജ് ഓഫീസില്‍നിന്ന് ലഭിക്കേണ്ട ഭൂമി, കെട്ടിട, ബാധ്യത സംബന്ധമായ സേവനങ്ങളെല്ലാം എടിഎം കാര്‍ഡ് രൂപത്തിലുള്ള പത്തക്ക ഡിജിറ്റല്‍ നമ്പറുള്ള കാര്‍ഡിലൂടെ അറിയാനാകും. ക്യു ആര്‍ കോഡുള്ളറവന്യു ഡിജിറ്റല്‍ കാര്‍ഡ് വരുന്നതോടെ റവന്യൂ വകുപ്പില്‍നിന്ന് കിട്ടാവുന്ന സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനങ്ങളുടെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാവുകയാണെന്ന് സര്‍ക്കാര്‍ ഓരോ പ്രവൃത്തിയിലൂടെയും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കൂട്ടായ്മയിലൂടെ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വില്ലേജ് ഓഫീസിന് സൗജന്യമായി സ്ഥലം നല്‍കിയതിന്റെ ഭൂരേഖകള്‍ വി പി അബൂബക്കര്‍ ഹാജിയില്‍നിന്ന് (പനാമ സോപ്‌സ്) എഡിഎം പി സുരേഷ് ഏറ്റുവാങ്ങി. കക്കോടി ചൂച്ചാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍ മുഖ്യാതിഥിയായി. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ, വൈസ് പ്രസിഡന്റ് ടി ടി വിനോദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജ അശോകന്‍, കൈതമോളി മോഹനന്‍, വില്ലേജ് ഓഫീസര്‍ എം പി സന്തോഷ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി, വ്യാപാരി-വ്യവസായി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.


കുറ്റിക്കാട്ടൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെയും നാദാപുരം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെയും പ്രവൃത്തി ഉദ്ഘാടനവും മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊതുമരാമത്ത് വകുപ്പ് വിട്ടുനല്‍കിയ 10 സെന്റ് സ്ഥലത്ത് 50 ലക്ഷം രൂപ ചെലവിലാണ് കുറ്റിക്കാട്ടൂര്‍ വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മിക്കുന്നത്. വെള്ളിപറമ്പ് ഗവ. എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി ടി എ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു.

സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍, പെരുവയല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അനീഷ് പാലാട്ട്, ബ്ലോക്ക് മെമ്പര്‍ കെ പി അശ്വതി, പെരുവയല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു ശിവദാസ്, അരീപ്പുറത്ത് സമീറ, പി സെയ്ദത്ത്, പി എം ബാബു, എം പി സലീം, എം കെ സുഹറാബി, സുസ്മിത വിത്താരത്ത്, പ്രസീദ് കുമാര്‍, കെ ടി മിനി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി സ്വാഗതവും തഹസില്‍ദാര്‍ എ എം പ്രേംലാല്‍ നന്ദിയും പറഞ്ഞു.


50 ലക്ഷം രൂപ ചെലവിലാണ് നാദാപുരം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടമൊരുങ്ങുന്നത്. പിഡബ്ല്യുഡി ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി, വടകര തഹസില്‍ദാര്‍ ഡി രഞ്ജിത്ത്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, വൈസ് പ്രസിഡന്റ് അഖില മാര്യാട്ട്, ജില്ലാ പഞ്ചായത്ത് അംഗം സി വി എം നജ്മ, പി പി നജ്മ, അബ്ബാസ് കണേക്കല്‍, എ മോഹന്‍ദാസ്, ബംഗ്ലത്ത് മുഹമ്മദ്, മോഹന്‍ പാറക്കടവ്, കരിമ്പില്‍ വസന്ത, ശ്രീജിത്ത് മുടപ്പിലായി, കെ വി നാസര്‍, വില്ലേജ് ഓഫീസര്‍ പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Digital Revenue Card released November Minister K Rajan

Next TV

Related Stories
'പൊന്നിൻ തിളക്കമുള്ള സൗഹൃദം', പണയം വെച്ച മാല നഷ്ട്ടപ്പെടുമെന്നോർത്ത് ഉള്ളുരുകുന്ന കാളിയമ്മ... പെൻഷൻ പണം കൊണ്ട് തിരിച്ചെടുത്ത് നൽകി സരസ്വതിയമ്മ

Jul 11, 2025 02:45 PM

'പൊന്നിൻ തിളക്കമുള്ള സൗഹൃദം', പണയം വെച്ച മാല നഷ്ട്ടപ്പെടുമെന്നോർത്ത് ഉള്ളുരുകുന്ന കാളിയമ്മ... പെൻഷൻ പണം കൊണ്ട് തിരിച്ചെടുത്ത് നൽകി സരസ്വതിയമ്മ

പാലക്കാട് ചുണ്ണാമ്പുതറയിലെ ശാന്തിനികേതനം വൃദ്ധസദനത്തിലെ പൊന്നിൻ തിളക്കമുള്ള സൗഹൃദത്തിന്‍റെ...

Read More >>
ഇടപാടുകള്‍ വാട്സാപ്പിലൂടെ, റിന്‍സി വാടകയ്‌ക്കെടുത്തിരുന്ന ഫ്‌ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രം; അന്വേഷണം സിനിമാ മേഖലയിലേക്കും

Jul 11, 2025 01:52 PM

ഇടപാടുകള്‍ വാട്സാപ്പിലൂടെ, റിന്‍സി വാടകയ്‌ക്കെടുത്തിരുന്ന ഫ്‌ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രം; അന്വേഷണം സിനിമാ മേഖലയിലേക്കും

എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയായ യൂട്യൂബര്‍ അറസ്റ്റിലായ കേസില്‍ അന്വേഷണം സിനിമ...

Read More >>
തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നു....റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ ഇരുമ്പ് കമ്പി തലയിൽ വീണു; കൊല്ലത്ത് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

Jul 11, 2025 01:14 PM

തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നു....റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ ഇരുമ്പ് കമ്പി തലയിൽ വീണു; കൊല്ലത്ത് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

കൊല്ലം റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ കമ്പി തലയിൽ വീണു; രണ്ട് യാത്രക്കാർക്ക് ഗുരുതര...

Read More >>
'കുരിശ് ചിഹ്നം വരച്ച്‌ ഡെത്ത്....എലോൺ എന്ന് കുറിപ്പ്, ഡയറിയിൽ കൂട്ടുകാർക്ക് ഉപദേശങ്ങളും'; നേഹയുടേത് ആത്മഹത്യയെന്ന് പൊലീസ്

Jul 11, 2025 12:53 PM

'കുരിശ് ചിഹ്നം വരച്ച്‌ ഡെത്ത്....എലോൺ എന്ന് കുറിപ്പ്, ഡയറിയിൽ കൂട്ടുകാർക്ക് ഉപദേശങ്ങളും'; നേഹയുടേത് ആത്മഹത്യയെന്ന് പൊലീസ്

ചെന്നിത്തല നവോദയ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി മരണം നേഹയുടേത് ആത്മഹത്യയെന്ന്...

Read More >>
Top Stories










GCC News






//Truevisionall