കൽപ്പറ്റയിലെ ആദിവാസി യുവാവിന്റെ കസ്റ്റഡി മരണം; കേസ് സിബിഐയ്ക്ക് വിട്ടതായി സർക്കാർ

കൽപ്പറ്റയിലെ ആദിവാസി യുവാവിന്റെ കസ്റ്റഡി മരണം; കേസ് സിബിഐയ്ക്ക് വിട്ടതായി സർക്കാർ
Jun 19, 2025 09:39 PM | By Jain Rosviya

കൊച്ചി: വയനാട് കൽപ്പറ്റയിൽ ആദിവാസി യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ കേസ് സിബിഐയ്ക്ക് വിട്ടതായി സർക്കാർ ഹൈക്കോടതിയിൽ. ഗോകുലിന്റെ കുടുംബത്തിന്റെ ഹരജിയിലാണ് സർക്കാർ മറുപടി. ഹരജി ഹൈക്കോടതി തീർപ്പാക്കി. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് ചുമതല.

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് രണ്ടിനാണ് കൽപ്പറ്റ സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ ഗോകുലിന്‍റെ മൃതദേഹം കണ്ടെത്തിയത്. വയനാട് സ്വദേശിയായ ആദിവാസി പെൺകുട്ടിയെ കാണാതായ സംഭവത്തിൽ ആണ് ഗോകുലിനെ കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് വെച്ച് ഗോകുലിന് ഒപ്പം പെൺകുട്ടിയെയും കണ്ടെത്തി. എന്നാൽ പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ പൊലീസ് ഗോകുലിനോട് രാത്രി മുഴുവൻ സ്റ്റേഷനിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നു.

പിറ്റേന്ന് രാവിലെ ശുചിമുറിയിലേക്ക് പോയ ഗോകുലിനെ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഗോകുലിന്റെത് ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ മരണത്തിൽ ദുരൂഹത ഉണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു കുടുംബം.

Custody death tribal youth Kalpetta Government case handed over to CBI

Next TV

Related Stories
മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍

Jul 9, 2025 07:42 PM

മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍

മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന്...

Read More >>
നാട്ടിലെത്തി നാലാം നാൾ വാഹനാപകടം; വയനാട് സ്വദേശിയായ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

Jul 6, 2025 06:52 PM

നാട്ടിലെത്തി നാലാം നാൾ വാഹനാപകടം; വയനാട് സ്വദേശിയായ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

കര്‍ണാടകയിലുണ്ടായ വാഹനപകടത്തില്‍ വയനാട് പിണങ്ങോട് സ്വദേശിയായ യുവാവ്...

Read More >>
'ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ, എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല'; പോലീസിൽ കീഴടങ്ങുമെന്ന് പ്രതി നൗഷാദ്

Jul 2, 2025 07:57 AM

'ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ, എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല'; പോലീസിൽ കീഴടങ്ങുമെന്ന് പ്രതി നൗഷാദ്

ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതി നൗഷാദ്....

Read More >>
മാനന്തവാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

Jul 1, 2025 09:06 PM

മാനന്തവാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

വയനാട് മാനന്തവാടിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....

Read More >>
വല്ലാത്ത കഷ്ടം തന്നെ ...! വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക്  ചോർന്നൊലിക്കുന്നു

Jun 30, 2025 02:47 PM

വല്ലാത്ത കഷ്ടം തന്നെ ...! വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക് ചോർന്നൊലിക്കുന്നു

വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക് ചോർന്നൊലിക്കുന്നു...

Read More >>
Top Stories

Entertainment News

//Truevisionall