സ്വർണവില തണുക്കുന്നു; സർവകാല റെക്കോഡിൽ നിന്ന് താഴേക്ക്, ഇന്നത്തെ വില 74,440 രൂപ

സ്വർണവില തണുക്കുന്നു; സർവകാല റെക്കോഡിൽ നിന്ന് താഴേക്ക്, ഇന്നത്തെ വില 74,440 രൂപ
Jun 16, 2025 11:13 AM | By VIPIN P V

കൊച്ചി: (www.truevisionnews.com) സംസ്ഥാനത്ത് ​അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർ‌ണവില കുറഞ്ഞു. സർവ്വകാലറെക്കോർഡിലായിരുന്നു കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില. ഇന്ന് പവന് 120 രൂപ കുറഞ്ഞു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74,440 രൂപയാണ്. ഇസ്രായേൽ ഇറാനെ വീണ്ടും ആക്രമിച്ചതോടെ സ്വർണവില കുത്തനെ കൂടിയിരുന്നു. ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തയതോടെയാണ് സ്ഥിതി​ഗതികൾ വഷളായത്.

വീണ്ടും യുദ്ധത്തിലേക്ക് എത്തുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുത്തനെ കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 15 രൂപ കുറഞ്ഞു. ഇന്നത്തെ വില 9305 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 10 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 7635 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്.

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ജൂൺ 1 - സ്വർണവിലയിൽ മാറ്റമില്ല - ഒരു പവൻ്റെ വില - 71,360

ജൂൺ 2 - ഒരു പവൻ സ്വർണത്തിന് 1120 രൂപ വർദ്ധിച്ചു. വിപണിവില - 72,480

ജൂൺ 3 - ഒരു പവൻ സ്വർണത്തിന് 160 രൂപ വർദ്ധിച്ചു. വിപണിവില - 72,640

ജൂൺ 4 - ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചു. വിപണിവില - 72,720

ജൂൺ 5 - ഒരു പവൻ സ്വർണത്തിന് 320 രൂപ വർദ്ധിച്ചു. വിപണിവില - 73,040

ജൂൺ 6 -സ്വർണവിലയിൽ മാറ്റമില്ല. വിപണിവില - 73,040

ജൂൺ 7 - ഒരു പവൻ സ്വർണത്തിന് 1200 രൂപ കുറഞ്ഞു. വിപണിവില - 71,840

ജൂൺ 8 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണിവില - 71,840

ജൂൺ 9 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണിവില - 71,640

ജൂൺ 10 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണിവില - 71,560

ജൂൺ 11 - ഒരു പവൻ സ്വർണത്തിന് 600 രൂപ വർദ്ധിച്ചു. വിപണിവില - 72,160

ജൂൺ 12 - ഒരു പവൻ സ്വർണത്തിന് 640 രൂപ വർദ്ധിച്ചു. വിപണിവില - 72,800

ജൂൺ 13. - ഒരു പവൻ സ്വർണത്തിന് 1,560 രൂപ വർദ്ധിച്ചു. വിപണിവില - 74,360

ജൂൺ 14. - ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ചു. വിപണിവില - 74,560

ജൂൺ 15. - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണിവില - 74,560

ജൂൺ 16 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണിവില - 74,440

down from al -time record today price 74,440 16 06 2025

Next TV

Related Stories
വിലങ്ങാടും വളയത്തും മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം മരങ്ങൾ കടപുഴകി, വൈദ്യുതി വിതരണം നിലച്ചു

Jul 27, 2025 11:03 AM

വിലങ്ങാടും വളയത്തും മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം മരങ്ങൾ കടപുഴകി, വൈദ്യുതി വിതരണം നിലച്ചു

വിലങ്ങാടും വളയത്തും മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം മരങ്ങൾ...

Read More >>
പൊതു ജനങ്ങൾ സൂക്ഷിക്കുക....! ബാണാസുരസാഗർ, കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു; ഷട്ടർ ഇനിയും ഉയർത്തും

Jul 27, 2025 10:44 AM

പൊതു ജനങ്ങൾ സൂക്ഷിക്കുക....! ബാണാസുരസാഗർ, കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു; ഷട്ടർ ഇനിയും ഉയർത്തും

വ്യഷ്ടിപ്രദേശത്ത് അടക്കം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ്...

Read More >>
കോഴിക്കോട് തൊട്ടിൽപ്പാലത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നു; തിരച്ചിലിന് തടസമായി കനത്ത മ‍ഴ

Jul 27, 2025 10:19 AM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നു; തിരച്ചിലിന് തടസമായി കനത്ത മ‍ഴ

കോഴിക്കോട് തൊട്ടിൽപ്പാലത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിക്കായുള്ള തിരച്ചിൽ...

Read More >>
പഠിച്ച കള്ളി തന്നെ...;  റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്ന് വാഗ്ദാനംചെയ്ത് പണംതട്ടി, യുവതി അറസ്റ്റിൽ

Jul 27, 2025 08:45 AM

പഠിച്ച കള്ളി തന്നെ...; റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്ന് വാഗ്ദാനംചെയ്ത് പണംതട്ടി, യുവതി അറസ്റ്റിൽ

തിരുവനന്തപുരം റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്നു പറഞ്ഞ് മണക്കാട് സ്വദേശികളിൽനിന്ന് നാലുലക്ഷംരൂപ തട്ടിയെടുത്ത കേസിൽ യുവതി...

Read More >>
Top Stories










//Truevisionall