ശക്തമായ മഴയും കാറ്റും: ഇടുക്കിയിൽ കവുങ്ങ് വീടിന് മുകളിലേക്ക് പതിച്ച് മൂന്നു വയസ്സുകാരന് പരിക്ക്

ശക്തമായ മഴയും കാറ്റും: ഇടുക്കിയിൽ കവുങ്ങ് വീടിന് മുകളിലേക്ക് പതിച്ച് മൂന്നു വയസ്സുകാരന് പരിക്ക്
Jun 16, 2025 08:49 AM | By VIPIN P V

ഇടുക്കി: (www.truevisionnews.com) ശക്തമായ മഴയിലും കാറ്റിലും കവുങ്ങ് വീടിന് മുകളിലേക്ക് പതിച്ച് മൂന്നു വയസ്സുകാരന് പരുക്കേറ്റു. ചെമ്മണ്ണാർ ആറ്റിങ്കൽപ്ലാക്കൽ സനീഷിന്റെ മകൻ ക്രിസ്റ്റിക്കാണ് (3 വയസ്) പരുക്കേറ്റത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ക്രിസ്റ്റിയെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ അഞ്ചുമണിയോടുകൂടിയാണ് സംഭവം. കിടപ്പുമുറിക്ക് മുകളിലേക്ക് കവുങ്ങ് ഒടിഞ്ഞ് വീഴുകയായിരുന്നു. ആസ്ബറ്റോസ് ഷീറ്റിന്റെ പാളി പതിച്ചാണ് ക്രിസ്റ്റിക്ക് പരുക്കേറ്റത്. അപകടസമയത്ത് സനീഷും ഭാര്യയും മകനുമായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്. അമിതമായി രക്തസ്രാവം ഉണ്ടായതോടുകൂടി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തെക്കൻ മഹാരാഷ്ട്രയ്‌ക്ക്‌ മുകളിലും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്‌ മുകളിലും ചക്രവാതചുഴിയുണ്ട്‌. ഇതാണ് കേരളത്തില് ശക്തമായ കാറ്റ് തുടരാൻ കാരണം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കൾ രാത്രി 8.30വരെ കേരളതീരത്ത്‌ മൂന്നുമുതൽ 4.1 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രം അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് 19-ാം തീയതി വരെ മീൻപിടിത്തത്തിന് പോകരുതെന്നും അറിയിപ്പ് ഉണ്ട്.

Heavy rain and wind Three year old injured after tree falls top house Idukki

Next TV

Related Stories
കെഎസ്ആർടിസി ബസ് സ്കൂട്ടർ യാത്രക്കാരിയുടെ തലയിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം

Jul 16, 2025 02:31 PM

കെഎസ്ആർടിസി ബസ് സ്കൂട്ടർ യാത്രക്കാരിയുടെ തലയിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം

നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് തട്ടി ഇരുചക്രവാഹന യാത്രക്കാരിക്ക്...

Read More >>
'നീട്ടിവച്ചത് എത്രകാലത്തേക്കെന്ന് വ്യക്തയില്ല'; 'നിമിഷപ്രിയയുടെ വധശിക്ഷ എപ്പോൾ വേണമെങ്കിലും നടപ്പാക്കാമെന്ന് ആശങ്ക' - ആക്ഷൻ കൗൺസിൽ

Jul 16, 2025 02:24 PM

'നീട്ടിവച്ചത് എത്രകാലത്തേക്കെന്ന് വ്യക്തയില്ല'; 'നിമിഷപ്രിയയുടെ വധശിക്ഷ എപ്പോൾ വേണമെങ്കിലും നടപ്പാക്കാമെന്ന് ആശങ്ക' - ആക്ഷൻ കൗൺസിൽ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങൾ....

Read More >>
കള്ളപൊലീസിന് കുരുക്ക് വീണു; കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

Jul 16, 2025 01:51 PM

കള്ളപൊലീസിന് കുരുക്ക് വീണു; കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

കോഴിക്കോട് പൊലീസുകാരെന്ന വ്യാജേനെയെത്തി യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്നു പേർ...

Read More >>
'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

Jul 16, 2025 12:10 PM

'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

ശബരിമലയിലെ ട്രാക്ടർ യാത്ര, എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഹൈക്കോടതിയുടെ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

Jul 16, 2025 11:55 AM

കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

കോഴിക്കോട് കുറ്റ്യാടിയിൽ കാട്ടാന ശല്യ പരിഹാരത്തിനായി വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ...

Read More >>
Top Stories

//Truevisionall