(www.truevisionnews.com) പൊലീസ് വാഹനത്തിന്റെ ബോണറ്റിലിരുന്ന് പിറന്നാൾ ആഘോഷിച്ച് ഉദ്യോഗസ്ഥന്‍റെ ഭാര്യ. ജന്മദിനാഘോഷത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. നീല ബീക്കൺ ലൈറ്റ് ഉള്ള കാറിന്റെ ബോണറ്റിൽ ഇരുന്ന് കേക്ക് മുറിക്കുന്നതും സുഹൃത്തുക്കളോടൊപ്പം റീൽ ചിത്രീകരിക്കുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ ഉള്ളത്. ജഞ്ച്ഗിർ-ചമ്പ ജില്ലാ ഡിഎസ്പി തസ്ലിം ആരിഫിന്റെ ഭാര്യ ഫർഹീൻ ഖാനാണ് ബോണറ്റിലിരുന്ന് പിറന്നാൾ ആഘോഷിച്ചത്.
വ്യക്തിപരമായ ആവശ്യങ്ങൾക്കായി സർക്കാർ വാഹനം ഉപയോഗിച്ചത് ഗുരുതരമായ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഡിഎസ്പിയുടെ ഭാര്യ കാറിന്റെ ബോണറ്റിൽ ഇരുന്ന് ബർത്ത് ഡേ കേക്ക് മുറിക്കുന്നതും തുടർന്ന് സുഹൃത്തുക്കളായ യുവതികളോടൊപ്പം കാറിൽ റീൽ ചിത്രീകരിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്.
.gif)

ഈ സമയം കാറിൻ്റെ മുഴുവൻ ഡോറുകളും ഡിക്കിയും തുറന്നിട്ടിരിക്കുന്നതും ഒപ്പം ഉണ്ടായിരുന്ന ചില യുവതികൾ ഭാഗികമായി കാറിന്റെ പുറത്തേക്ക് അപകടകരമായ രീതിയിൽ നിൽക്കുന്നതും ഒരാൾ ഡിക്കിയിൽ ഇരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
https://x.com/GagandeepNews/status/1933473147904233920
police car birthday celebration janjgir champa
