കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി പൊലീസ്

കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി പൊലീസ്
Jun 15, 2025 11:19 AM | By VIPIN P V

തൃശ്ശൂർ : (www.truevisionnews.com) തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്ന് പോലീസ് പിടികൂടി. മുരിയാട് സ്വദേശിനിയെയാണ് കാറിൽ തട്ടിക്കൊണ്ടു പോകുവാൻ ശ്രമിച്ചത്. യുവതിയെ വല്ലക്കുന്നിൽ വച്ച് കാറിലെത്തിയ യുവാവ് തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇടറോഡിൽ കാറിന്റെ വേഗത കുറഞ്ഞപ്പോൾ യുവതി ചാടി രക്ഷപ്പെടുകയായിരുന്നു.

ചാക്കോ ജെ ആലപ്പാട്ട് (31) ആണ് പൊലീസിന്റെ പിടിയിലായത്. പ്രതി തൃശൂർ ഒല്ലൂർ സ്വദേശിയാണ്. സംഭവം നാട്ടുകർ പോലീസിൽ അറിയിച്ചു. ഇതിനെ തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇതൊരു ഇലക്ട്രിക് കാറാണെന്നും എറണാകുളം ഭാഗത്തേക്കാണ് പോയതെന്നും കണ്ടെത്തി. പിന്നാലെ പോയ പൊലീസ് 50 കിലോമീറ്റർ പിന്നിട്ടാണ് പ്രതിയെ പിടികൂടിയത്. ആലുവക്ക് സമീപം ചെങ്ങമനാട് നിന്നുമാണ് പ്രതിയെ പിടിച്ചത്. തട്ടിക്കൊണ്ടു പോകാനുള്ള കാര്യങ്ങൾ വ്യക്തമല്ല.

kidnap accused get caught irinjalakkuda

Next TV

Related Stories
ഗ്യാസ് ലീക്കായത് അറിയാതെ... വീട്ടിലെ ലൈറ്റ് ഓണ്‍ ചെയ്തു, തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Jul 9, 2025 12:52 PM

ഗ്യാസ് ലീക്കായത് അറിയാതെ... വീട്ടിലെ ലൈറ്റ് ഓണ്‍ ചെയ്തു, തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ഗ്യാസ് ലീക്കായതിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു....

Read More >>
വയറുവേദനയും, വയറിളക്കവും.....ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴു; പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

Jul 5, 2025 10:08 PM

വയറുവേദനയും, വയറിളക്കവും.....ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴു; പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി, രണ്ട് വിദ്യാർത്ഥികൾക്ക്...

Read More >>
യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2025 08:38 AM

യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ...

Read More >>
Top Stories

//Truevisionall