ഉറക്കമുണർന്നോ? എന്നാൽ ഒന്നോ രണ്ടോ ഗ്ലാസ്‌ പച്ചവെള്ളം വെറും വയറ്റിൽ കുടിക്കൂ...

 ഉറക്കമുണർന്നോ? എന്നാൽ  ഒന്നോ രണ്ടോ ഗ്ലാസ്‌ പച്ചവെള്ളം വെറും വയറ്റിൽ കുടിക്കൂ...
Jun 13, 2025 06:51 AM | By Susmitha Surendran

(truevisionnews.com) രാവിലെ എഴുന്നേറ്റ ഉടനെ പച്ചവെള്ളം കുടിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? ഒന്നോ രണ്ടോ ഗ്ലാസ്‌ ശുദ്ധജലം അതിരാവിലെ വെറും വയറ്റിൽ കുടിക്കുന്നത്‌ ആരോഗ്യത്തിന്‌ വളരെ നല്ലതാണ്‌.

1. ക്ഷീണം കുറയ്ക്കുന്നു: അതിരാവിലെ വെളളം കുടിക്കുന്നത്‌ ശരീര ക്ഷീണം അകറ്റാൻ സഹായിക്കുന്നു. അതെ പോലെ തന്നെ പ്രായപൂർത്തിയായ ഒരു വൃക്തി രണ്ട്‌ മുതൽ മൂന്ന്‌ ലിറ്റർ വെള്ളം വരെ പ്രതിദിനം കുടിക്കണമെന്നു പറയുന്നു.

2. ദഹന പ്രക്രിയ എളുപ്പമാക്കുന്നു: ദഹന പ്രകിയ എളുപ്പമാക്കാൻ ശുദ്ധജലം രാവിലെ കുടിക്കുന്നത്‌ വളരെ നല്ലതാണ്‌. ഹോർമോൺ പ്രവർത്തനങ്ങൾക്കും പേശികളുടെ സുഗമമായ പ്രവർത്തനങ്ങൾക്കും ജലം വളരെ പ്രധാനമാണ്‌.

3. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു: എന്തു ചെയ്തിട്ടും ശരീരഭാരം നിയന്ത്രിക്കാൻ കഷ്ടപ്പെടുന്നവർ ഇനിയിതൊന്ന്‌ ചെയ്‌തു നോക്കൂ. രാവിലെ എഴുന്നേറ്റ്‌ വെറുവയറ്റിൽ രണ്ടു ഗ്ലാസ്‌ വെള്ളം കുടിക്കുക,മുടങ്ങാതെ ചെയ്യുമ്പോൾ ശരീര ഭാരം നിയന്ത്രിക്കാൻ സാധിക്കുന്നു.

4. തലവേദന അകറ്റുന്നു: വിട്ടുമാറാത്ത തലവേദന അകറ്റാൻ പറ്റിയ ഒറ്റമൂലിയാണിത്‌,അതിരാവിലെ വെള്ളം കുടിക്കുമ്പോൾ ക്രമേണ തലവേദന അകലുന്നു. തലവേദന ഉണ്ടാവുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്‌ നിർജലീകരണമാണ്‌. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ തലവേദന ഒരു പരിധി വരെ ഒഴിവാക്കാം.

5. ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാൻ സഹായിക്കുന്നു: ശരീരത്തിലെ വിഷാംശംങ്ങൾ പുറന്തള്ളാൻ ജലത്തിന്‌ സാധിക്കുന്നു.വെള്ളം കുടിക്കുന്നത്‌ വഴി മൂത്രവിസർജനത്തിനൊപ്പം ശരീരത്തിലെ വിഷാംശവും പുറത്തേക്ക്‌ പോവും.

6. ഉന്മേഷം വർദ്ധിപ്പിക്കുന്നു ചർമം സംരക്ഷിക്കുന്നു: രാവിലെ പതിവായി വെളളം കുടിക്കുന്നത്‌ മൂലം ഉന്മേഷം വർദ്ധിക്കുകയും, ചർമം നന്നാവുകയും ചെയ്യുന്നു. ഇത്‌ ചർമ്മത്തിന്റെ വരൾച്ച മാറ്റി തിളക്കമുണ്ടാക്കാൻ സഹയിക്കും. ആവശ്യത്തിനുള്ള വെള്ളം ശരീരത്തിലെത്തിയില്ലെങ്കിൽ ചർമ്മത്തിൽ ചുളിവുകളുണ്ടാകുന്നതിനു കാരണമാകുന്നു. ധാരാളം വെള്ളം കുടിക്കുന്നത്‌ മുടിയുടെ വളർച്ചയെ സഹായിക്കും

7. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു: തുടർച്ചയായി അതിരാവിലെ വെള്ളം കുടിക്കുന്നത്‌ മൂലം രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന്‌ കാരണമാകുന്നു.

8. മൂത്ര കല്ലിനെ പ്രതിരോധിക്കുന്നു: മൂത്ര കല്ല്‌ അലട്ടുന്നവർ നന്നായിവെള്ളം കുടിക്കുന്നത്‌ രോഗത്തെ പ്രതിരോധിക്കുന്നു. തുടർച്ചയായി ശുദ്ധജലം കുടിക്കുന്നത്‌ മൂലം ഇങ്ങനെയുള്ള രോഗങ്ങളിൽ നിന്ന്‌ വിട്ട്‌ നിൽക്കാം.

9. ശരീരോഷ്മാവ്‌ നിയന്ത്രിക്കുന്നു: ശരീരോഷ്മാവ്‌ നിയന്ത്രിച്ചു നിർത്താൻ ശുദ്ധജലം കുടിക്കുന്നത്‌ വളരെ നല്ലതാണ്‌. ശരീരത്തിലെ ദഹന പ്രക്രിയയും ഹോർമോൺ പ്രവർത്തനങ്ങളും നടക്കുന്നതിന്‌ ശുദ്ധജലം ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമാണ്‌. അവയവങ്ങളുടേയും പേശികളുടേയും സുഗമമായ പ്രവർത്തനത്തിന്‌ ജലം ഒഴിവാക്കാനാവില്ല.


Drink pure water empty stomach.

Next TV

Related Stories
ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!

Jul 6, 2025 06:53 PM

ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!

ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!...

Read More >>
 ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങി പോകുന്നുവോ ...? എന്നാൽ അതിന്റെ കാരണമിതാണ്..!

Jul 5, 2025 03:54 PM

ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങി പോകുന്നുവോ ...? എന്നാൽ അതിന്റെ കാരണമിതാണ്..!

ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങി പോകുന്നുവോ ...? എന്നാൽ അതിന്റെ...

Read More >>
രാത്രിയിൽ ഉറക്കം കുറവാണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കി നോക്കൂ

Jul 4, 2025 04:45 PM

രാത്രിയിൽ ഉറക്കം കുറവാണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കി നോക്കൂ

രാത്രിയിൽ ഉറക്കം കുറവാണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കി...

Read More >>
ലൈംഗിക ബന്ധത്തില്‍ നിത്യേന ഏര്‍പ്പെടുന്നത്‌ പുരുഷന്മാർക്ക് നല്ലതല്ല...! അറിയാം കൂടുതൽ വിവരങ്ങൾ

Jul 4, 2025 06:58 AM

ലൈംഗിക ബന്ധത്തില്‍ നിത്യേന ഏര്‍പ്പെടുന്നത്‌ പുരുഷന്മാർക്ക് നല്ലതല്ല...! അറിയാം കൂടുതൽ വിവരങ്ങൾ

ലൈംഗിക ബന്ധത്തില്‍ നിത്യേന ഏര്‍പ്പെടുന്നത്‌ പുരുഷന്മാർക്ക് നല്ലതല്ല...! അറിയാം കൂടുതൽ വിവരങ്ങൾ...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}