വിവാഹത്തിന് മുന്‍പ് തന്നെ രാജയില്‍ നിന്നും അകലം പാലിച്ചിരുന്നു, സോനത്തിന്റെ ചാറ്റ്; വിവാഹംകഴിഞ്ഞ് മൂന്നാംദിനം കൊലപാതക ആസൂത്രണം

വിവാഹത്തിന് മുന്‍പ് തന്നെ രാജയില്‍ നിന്നും അകലം പാലിച്ചിരുന്നു, സോനത്തിന്റെ ചാറ്റ്; വിവാഹംകഴിഞ്ഞ് മൂന്നാംദിനം കൊലപാതക ആസൂത്രണം
Jun 10, 2025 06:27 PM | By Susmitha Surendran

ഭോപ്പാല്‍: (truevisionnews.com)  മേഘാലയ ഹണിമൂണ്‍ കൊലപാതകത്തില്‍ കുടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയായ സോനം രഘുവംശി വിവാഹം കഴിഞ്ഞ് മൂന്നാം ദിനം മുതല്‍ ആണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭര്‍ത്താവ് രാജ രഘുവംശിയെ കൊല്ലാന്‍ പദ്ധതിയിട്ടെന്നാണ് വിവരം. ഇത് സംബന്ധിച്ച ചാറ്റുകള്‍ ഉണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭര്‍ത്താവ് തന്നോട് കൂടുതല്‍ അടുപ്പം കാണിക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്ന് സോനം ആണ്‍ സുഹൃത്തിന് സന്ദേശം അയച്ചിട്ടുണ്ട്.

വിവാഹത്തിന് മുന്‍പ് തന്നെ രാജയില്‍ നിന്നും അകലം പാലിച്ചിരുന്നുവെന്നും ചാറ്റില്‍ പറയുന്നു. വിവാഹം കഴിഞ്ഞ് മൂന്നാം ദിനം തന്നെ രാജയെ കൊല്ലാന്‍ പദ്ധതിയിട്ട സോനം ഇതിനായി ദൂരെയുള്ള പ്രദേശം തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ഹണിമൂണ്‍ ഇതിനുള്ള മാര്‍ഗമായിരുന്നുവെന്നുമാണ് വിവരം.

സോനം ഫോണിലൂടെ കൊലയാളി സംഘത്തിന് ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്തിരുന്നതായും പൊലീസ് പറയുന്നു. ഇതിലൂടെയാണ് സംഘം ദമ്പതികളുടെ ലോക്കേഷന്‍ ട്രാക്ക് ചെയ്തിരുന്നത്. മെയ് 11 ന് വിവാഹിതരായ ദമ്പതികള്‍ ഹണിമൂണിനായി മെയ് 20 നായിരുന്നു മേഘാലയയില്‍ എത്തിയത്.

അടുത്ത ദിവസം മെയ് 22 ന്, ദമ്പതികള്‍ സൊഹ്റയിലേക്ക് (ചിറാപുഞ്ചി) പോകാന്‍ ഒരു സ്‌കൂട്ടര്‍ വാടകയ്ക്കെടുത്തു. ഉച്ചകഴിഞ്ഞ് ഇരുവരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ കുടുംബത്തിന് ആശങ്കയുണ്ടാക്കിയിരുന്നു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനുശേഷം ജൂണ്‍ 2-ന് ചിറാപുഞ്ചിക്ക് സമീപമുള്ള ഒരു വനപ്രദേശത്തെ മലയിടുക്കില്‍ രാജയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.

ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് സോനത്തിനെതിരെ തെളിവ് ലഭിക്കുന്നതും അവര്‍ ഉത്തര്‍പ്രദേശ് പൊലീസില്‍ കീഴടങ്ങുന്നതും. കാണാതായ ദിവസം രാവിലെ സോനത്തെ മൂന്ന് പുരുഷന്മാരോടൊപ്പം കണ്ടെന്നുള്ള ടൂറിസ്റ്റ് ഗൈഡിന്റെ മൊഴിയായിരുന്നു കേസില്‍ വഴിത്തിരിവായത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ആകാശ് രജ്പുത്, വിക്കി, ആനന്ദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കുറ്റം സമ്മതിച്ചു.

അതിനിടെ രാജ രഘുവംശിയുടെ സ്വര്‍ണ്ണാഭരണങ്ങളും പേഴ്സും കാണാതായെന്ന പരാതിയില്‍ കേസെടുത്തു. രാജയുടെ സ്വര്‍ണ്ണ മാല, വിവാഹനിശ്ചയ മോതിരം, വിവാഹ മോതിരം, സ്വര്‍ണ്ണ ബ്രേസ്ലെറ്റ്, പണമടങ്ങിയ പെഴ്‌സ് എന്നിവയെല്ലാം കാണാതായെന്ന് എഫ്‌ഐആറില്‍ പറയുന്നു. രാജയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.


More details emerge Meghalaya honeymoon murder case.

Next TV

Related Stories
തിരോധാനക്കേസിൽ വഴിത്തിരിവ് ...? ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന് സംശയം

Jul 28, 2025 08:40 PM

തിരോധാനക്കേസിൽ വഴിത്തിരിവ് ...? ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന് സംശയം

ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; കാണാതായ ജൈനമ്മയുടെതെന്ന്...

Read More >>
Top Stories










//Truevisionall