തീപിടിച്ച ചരക്കുകപ്പൽ 10 ഡിഗ്രി ചെരിഞ്ഞു; രക്ഷാദൗത്യം ദുഷ്‌കരമാകുന്നു

തീപിടിച്ച ചരക്കുകപ്പൽ 10 ഡിഗ്രി ചെരിഞ്ഞു; രക്ഷാദൗത്യം ദുഷ്‌കരമാകുന്നു
Jun 10, 2025 01:44 PM | By Susmitha Surendran

കൊച്ചി: (truevisionnews.com) കേരളാതീരത്ത് തീപിടിച്ച വാൻ ഹായി 503 കപ്പലിലെ രക്ഷാ ദൗത്യം ദുഷ്കരമാകുന്നു. കപ്പൽ ചെരിയാൻ തുടങ്ങി.നിലവിൽ 10 ഡിഗ്രിയാണ് കപ്പൽ ചെരിഞ്ഞിട്ടുള്ളത്.

കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. 27 മണിക്കൂർ പിന്നിടുമ്പോഴും കപ്പലിൽ നിന്നും വലിയ തോതിൽ തീ കത്തുകയാണ്. കോസ്റ്റ് ഗാർഡിന്റെ സമർഥ് കപ്പലും രക്ഷാദൗത്യത്തിന്റെ ഭാഗമാകും. കണ്ടെയ്നറുകൾ കേരള തീരത്തണയുമെന്ന അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

കാണാതായ നാല് കപ്പൽ ജീവനക്കാരെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്.രണ്ട് ഡോണിയർ വിമാനങ്ങൾ ആകാശം നിരീക്ഷണം നടത്തുന്നുണ്ട്. കോസ്റ്റ് ഗാർഡിന്റെ സമർദ് കപ്പൽസൽവേജ് മാസ്റ്ററുമായി രക്ഷാദൗത്യത്തിൽ പങ്കുചേരും.

രക്ഷാദൗത്യം ഏകോപിപ്പിക്കാനും അപകടത്തിൽപ്പെട്ട കപ്പലും ഒഴുകി നടക്കുന്ന കണ്ടായിനറും എന്തുചെയ്യണമെന്ന് തീരുമാനിക്കാനുമാണ് സാൽവേജ് മാസ്റ്ററെ ചുമതലപ്പെടുത്തിയിരിക്കുന്നത്. നാവികരുമായി മംഗലാപുരത്തേക്ക് പോയ ഐഎൻഎസ് സൂറത്തും കൊച്ചി നാവികസേന ആസ്ഥാനത്തുനിന്ന് ഐഎൻഎസ് സുലേജും അപകടസ്ഥലത്ത് ഉടനെത്തും.

Fire hit cargo ship lists 10 degrees rescue mission becomes difficult

Next TV

Related Stories
 കനത്ത മഴ തുടരുന്നു; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട്ടിൽ നാളെ അവധി

Jun 16, 2025 10:22 PM

കനത്ത മഴ തുടരുന്നു; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട്ടിൽ നാളെ അവധി

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ...

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി

Jun 16, 2025 09:08 PM

കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി

കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും...

Read More >>
'അവധി വേണോ...മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ', കനത്ത മഴയുള്ളപ്പോ ഉറപ്പായും അവധി തരാം; പോസ്റ്റുമായി ആലപ്പുഴ കളക്ടർ

Jun 16, 2025 07:14 PM

'അവധി വേണോ...മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ', കനത്ത മഴയുള്ളപ്പോ ഉറപ്പായും അവധി തരാം; പോസ്റ്റുമായി ആലപ്പുഴ കളക്ടർ

മഴ അവധി ചോദിക്കുന്ന കുട്ടികൾക്കായി പോസ്റ്റ് പങ്കുവച്ച് ആലപ്പുഴ കളക്ടർ അലക്‌സ്...

Read More >>
Top Stories