കൊവിഡ് കേസുകൾ 5364 ആയി ഉയർന്നു; 24 മണിക്കൂറിനിടെ നാല് കൊവിഡ് മരണം; രണ്ട് പേർ മരിച്ചത് കേരളത്തിൽ

 കൊവിഡ് കേസുകൾ 5364 ആയി ഉയർന്നു; 24 മണിക്കൂറിനിടെ നാല്  കൊവിഡ് മരണം; രണ്ട് പേർ മരിച്ചത് കേരളത്തിൽ
Jun 6, 2025 11:21 AM | By Susmitha Surendran

ദില്ലി: (truevisionnews.com)  രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചു. 74 വയസുകാരിയും 79 വയസുകാരനുമാണ് കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ കേരളത്തിൽ 192 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കൊവിഡ് കേസുകളിൽ 31% കേരളത്തിലാണ്.

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം നിർദേശം നൽകിയികുന്നു. സംസ്ഥാനങ്ങളോട് ഓക്സിജൻ, ഐസൊലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ, അവശ്യമരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനാണ് നിർദേശം നൽകിയത്.

രോഗങ്ങളുള്ളവൾ ആൾക്കൂട്ടം ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്. രോ​ഗവ്യാപനം തടയുന്നതിനായി ജനങ്ങൾ ശുചിത്വം പാലിക്കണം, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അണുക്കൾ പടരാതെ ശ്രദ്ധിക്കണം, രോ​ഗങ്ങളുള്ളവർ ആൾക്കൂട്ടങ്ങളിലേക്ക് പോകരുതെന്നും നിർദേശമുണ്ട്. ​ശ്വാസകോശ രോ​ഗങ്ങളുള്ളവർ സൂക്ഷിക്കണമെന്നും, ​ഗുരുതര രോ​ഗ ലക്ഷണങ്ങളുള്ളവർ വൈദ്യ സഹായം തേടണമെന്നും നിർദേശിച്ചു. പരിശോധന കൂട്ടാനും നിർദേശമുണ്ട്. ​ശ്വാസകോശ രോ​ഗം ബാധിച്ച എല്ലാവരെയും, പകർച്ചപ്പനി പോലുള്ള രോ​ഗങ്ങളുള്ളവരിൽ അഞ്ചുശതമാനം പേരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനാണ് നിലവിൽ നിർദേശമുള്ളത്.

number Covid patients country crossed five thousand.

Next TV

Related Stories
കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

Jul 26, 2025 11:01 AM

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ...

Read More >>
വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

Jul 24, 2025 04:24 PM

വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി...

Read More >>
'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

Jul 23, 2025 11:40 AM

'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്തയാണ് ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്...

Read More >>
സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

Jul 20, 2025 07:55 AM

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം, അവഗണിക്കാൻ പാടില്ലാത്ത...

Read More >>
Top Stories

//Truevisionall