പട്ടാപ്പകൽ നടുറോഡിൽ അരുംകൊല; കൈക്കുഞ്ഞുമായി നടന്നുവന്ന ഭാര്യയെ കുത്തിക്കൊലപ്പെടുത്തി, കുറ്റം സമ്മതിച്ച് ഭർത്താവ്

പട്ടാപ്പകൽ നടുറോഡിൽ അരുംകൊല; കൈക്കുഞ്ഞുമായി നടന്നുവന്ന ഭാര്യയെ കുത്തിക്കൊലപ്പെടുത്തി, കുറ്റം സമ്മതിച്ച് ഭർത്താവ്
Jun 6, 2025 10:58 AM | By Athira V

ലണ്ടന്‍: ( www.truevisionnews.com ) യുകെയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റം സമ്മതിച്ചു. യൂട്യൂബര്‍ കൂടിയായ ഹബീബുര്‍ മാസും (26) ആണ് ഭാര്യ കുല്‍സുമ അക്തറിനെ (27) കൊലപ്പെടുത്തിയത്. യുകെയിലെ ബ്രാഡ്ഫോഡില്‍ തെരുവിലൂടെ അഞ്ച് മാസം പ്രായമുള്ള കുഞ്ഞുമായി നടന്ന കുല്‍സുമയെ ഹബീബുര്‍ മസം നിരവധി തവണ കുത്തിയാണ് കൊലപ്പെടുത്തിയത്. ബംഗ്ലാദേശിലെ സിൽഹെറ്റ് സ്വദേശിയാണ് ഹബീബുര്‍ മാസും.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിനാണ് സംഭവം ഉണ്ടായത്. ബ്രാഡ്ഫോഡ് നഗരത്തില്‍ പട്ടാപ്പകലാണ് കൊല നടന്നത്. വെസ്റ്റ്ഗേറ്റിൽ ഡ്രൂടൺ റോഡുമായി ചേരുന്ന സ്ഥലത്ത് വെച്ച് കുത്തേറ്റ് വീണ കുൽസുമ അക്തറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി. സംഭവത്തിൽ കുഞ്ഞിന് പരുക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റവും കത്തി കൈവശം വെച്ച കുറ്റവും പ്രതി സമ്മതിച്ചു.

കേസില്‍ തിങ്കളാഴ്ച ബ്രാഡ്ഫോഡ് ക്രൗൺ കോടതിയില്‍ വിചാരണ തുടങ്ങും. ജസ്റ്റിസ് കോട്ടര്‍ പ്രതിയെ വിചാരണ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ബംഗാളി പരിഭാഷകന്‍റെ സഹായത്തോടെയാണ് കോടതി നടപടികള്‍ പുരോഗമിക്കുന്നത്. ബെഡ്‌ഫോർഡ്ഷെയർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ ഹബീബുര്‍ മാസും യുട്യൂബിൽ യാത്രകളുടെ വ്ളോഗുകളും യുകെയിലെ ജീവിതവും പങ്കുവക്കാറുണ്ടായിരുന്നു.

youtube vlogger admitted murdering wife pushed baby pram

Next TV

Related Stories
കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ യു​വ​തി​ക്ക്​ നേ​രെ തുടർച്ചയായ ന​ഗ്​​ന​ത പ്ര​ദ​ർ​ശ​നം; പ്രതിക്കായി ​ലുക്ക്​ഔട്ട്​ നോട്ടീസ്

Jul 30, 2025 12:12 AM

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ യു​വ​തി​ക്ക്​ നേ​രെ തുടർച്ചയായ ന​ഗ്​​ന​ത പ്ര​ദ​ർ​ശ​നം; പ്രതിക്കായി ​ലുക്ക്​ഔട്ട്​ നോട്ടീസ്

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ യു​വ​തി​ക്ക്​ നേ​രെ തുടർച്ചയായ ന​ഗ്​​ന​ത പ്ര​ദ​ർ​ശ​നം; പ്രതിക്കായി ​ലുക്ക്​ഔട്ട്​...

Read More >>
പൊലീസിന് നേരെ ആക്രമണം; കാപ്പ കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാരന് കുത്തേറ്റു

Jul 29, 2025 11:29 PM

പൊലീസിന് നേരെ ആക്രമണം; കാപ്പ കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാരന് കുത്തേറ്റു

കോട്ടയം, കാപ്പ കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാരന്...

Read More >>
ചക്കരക്ക് ഇനി അഴിയെണ്ണാം; പതിനഞ്ചുകാരിയുടെ മുറിയിൽ അതിക്രമിച്ച് കയറി ദിവസങ്ങളോളം പീഡനം; പ്രതിക്ക് അമ്പത് വർഷം കഠിന തടവ്

Jul 29, 2025 11:04 PM

ചക്കരക്ക് ഇനി അഴിയെണ്ണാം; പതിനഞ്ചുകാരിയുടെ മുറിയിൽ അതിക്രമിച്ച് കയറി ദിവസങ്ങളോളം പീഡനം; പ്രതിക്ക് അമ്പത് വർഷം കഠിന തടവ്

തിരുവനന്തപുരം, പതിനഞ്ച് വയസുകാരിയെ വീടിനുള്ളിൽ കയറി ദിവസങ്ങളോളം താമസിച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്ക് അമ്പത് വർഷം കഠിന...

Read More >>
മരണത്തിൽ ദുരൂഹത; പ്രസവിച്ച് 15 ദിവസം പിന്നിട്ട യുവതി മരിച്ചു, ഭർത്താവും അമ്മയും അറസ്റ്റിൽ

Jul 29, 2025 09:30 PM

മരണത്തിൽ ദുരൂഹത; പ്രസവിച്ച് 15 ദിവസം പിന്നിട്ട യുവതി മരിച്ചു, ഭർത്താവും അമ്മയും അറസ്റ്റിൽ

പ്രസവിച്ച് 15 ദിവസം പിന്നിട്ട യുവതി മരിച്ചു ഭർത്താവും അമ്മയും...

Read More >>
Top Stories

Entertainment News

//Truevisionall