വാഷിംഗ്ടണ്‍: ( www.truevisionnews.com )അഞ്ച് പുരുഷന്മാരെ പീഡിപ്പിക്കുകയും ഏഴ്പേർക്ക് മനപൂർവ്വം എച്ച്ഐവി പകർത്തുകയും ചെയ്തുവെന്നാരോപിച്ച് ഒരാൾ പിടിയിൽ. വാഷിങ്ടണിൽ ആഡം ഹാൾ എന്ന 42കാരനാണ് അറസ്റ്റിലായത്. ഇത് കൂടാതെ ക്ലാസ് രണ്ട്ലഹരി മരുന്നായ ജിഎച്ച്ബി വിതരണം ചെയ്തതിനെതിരെയും ഇയാൾക്ക് മേൽ കുറ്റം ചുമത്തിയിട്ടുണ്ട്.
നിലവിൽ പൊലീസ് കസ്റ്റഡിയിൽ തുടരുന്ന ആഡം ഹാളിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ജൂലൈ രണ്ടിന് ന്യൂകാസിൽ ക്രൗൺ കോടതിയിൽ ഇയാളെ ഹാജരാക്കും.
.gif)

സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടന്നു വരികയാണ്. ആഡം ഹാളുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ലൈംഗിക കുറ്റകൃത്യത്തിന് ഇരയായതായി റിപ്പോർട്ട് ചെയ്യുന്ന ആളുകളുടെ പേരുകളും ഐഡന്റിറ്റിയും രഹസ്യമായി സൂക്ഷിക്കുമെന്ന് നോർത്തുംബ്രിയ പൊലീസ് ആവർത്തിച്ചു.
man arrested washington raping five men intentionally spreading aids seven people
