വടകര എടച്ചേരിയിൽ പൊലീസിൻ്റെ മൂക്കിന് താഴെ കവർച്ച; മുസ്ലിം ആരാധനാലയത്തിലെ ഭണ്ഡാരം തകർത്ത് പണം മോഷ്ടിച്ചു

വടകര എടച്ചേരിയിൽ പൊലീസിൻ്റെ മൂക്കിന് താഴെ കവർച്ച; മുസ്ലിം ആരാധനാലയത്തിലെ ഭണ്ഡാരം തകർത്ത് പണം മോഷ്ടിച്ചു
Jun 5, 2025 02:39 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com)  വടകര എടച്ചേരിയിൽ പൊലീസ് സ്റ്റേഷൻ്റെ മൂക്കിന് താഴെ കവർച്ച . മുസ്ലിം ആരാധനാലയത്തിലെ ഭണ്ഡാരം തകർത്ത് പണം കൊണ്ടു പോയി. കള്ളൻ സ്കൂട്ടറിൽ രക്ഷപ്പെട്ടു. അഞ്ച് വർഷത്തിനിടെ സമാന കവർച്ച നടക്കുന്നത് ഇത് മൂന്നാം തവണ. ഒരു കേസിലും പ്രതികളെ കണ്ടെത്താനായില്ലെന്നും പൊലീസിനെതിരെ വിമർശനം.

ഇന്ന് പുലർച്ചെയാണ് നാദാപുരം - വടകര സംസ്ഥാന പാതയോരത്തെ എടച്ചേരി കളിയാ വെള്ളി മലോൽ കുഞ്ഞബ്ദുള്ള മുസ്ല്യാർ മഖാമിൽ ഭണ്ഡാരം കവർന്നത്. ഇന്ന് പുലർച്ചെ രണ്ടര മണിയോടെയാണ് സംഭവം. കളിയാംവെള്ളി മഖാം പരിസരത്തെ ഒരു വീട്ടിലെ വളർത്ത് നായ കുരക്കുന്നത് കേട്ട് വീട്ടുകാർ ഉണർന്ന് നോക്കിയപ്പോൾ ഒരാൾ മഖാമിൻ്റെ മതിൽ ചാടി കടന്ന് സ്കൂട്ടറിൽ രക്ഷപ്പെടുന്നതായി കണ്ടതായി പറയുന്നു.

ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എടച്ചേരി ടൗൺ മുതൽ പൊലീസ് സ്റ്റേഷൻ വരെ നിരവധി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇനിയെങ്കിലും കള്ളൻ വലയിലാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

അതേസമയം കഴിഞ്ഞ ദിവസമാണ് പുറമേരിയിൽ വൻ കവർച്ച നടന്നത് . പതിനെട്ട് പവൻ സ്വർണാഭരണം മോഷണം പോയി . വീട്ടിലെ ജനൽ കുത്തി തുറന്ന് താക്കോൽ കൈക്കലാക്കുകയായിരുന്നു . കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം നടന്നത് .

രാത്രി പുറത്ത് പോയ മകൻ തിരിച്ചെത്തിയപ്പോഴാണ് സി സി ടി വി ക്യാമറ മൂടിയിട്ടത് ശ്രദ്ധയിൽപ്പെട്ടത്, തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നവിവരം വീട്ടുകാർ അറിയുന്നത്. മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് മോഷണം പോയത്. കൂടാതെ കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയുടെ കാലിൽ കിടന്ന പാദസരവും കള്ളൻ മുറിച്ചെടുത്തു.

Money stolen from Muslim shrine Edacherry Vadakara

Next TV

Related Stories
കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാട്ടാന ആക്രമണം; രണ്ട് കുട്ടികളുൾപ്പെടെ നാല് പേർക്ക് പരിക്ക്

Jul 12, 2025 12:05 PM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാട്ടാന ആക്രമണം; രണ്ട് കുട്ടികളുൾപ്പെടെ നാല് പേർക്ക് പരിക്ക്

തൊട്ടിൽപ്പാലം ചൂരണിയിൽ കാട്ടാന ആക്രമണത്തിൽ നാല് പേർക്ക്...

Read More >>
ബിജെപിക്ക് പുതിയ സംസ്ഥാന കാര്യാലയം; 'മാരാർജി ഭവൻ' ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ, സൗകര്യം വിപുലം

Jul 12, 2025 11:54 AM

ബിജെപിക്ക് പുതിയ സംസ്ഥാന കാര്യാലയം; 'മാരാർജി ഭവൻ' ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ, സൗകര്യം വിപുലം

ബിജെപിയുടെ കേരളത്തിലെ പുതിയ സംസ്ഥാന കാര്യാലയം അമിത് ഷാ ഉദ്ഘാടനം...

Read More >>
'കുട്ടികളെക്കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല, റിപ്പോർട്ട് കിട്ടിയാൽ നടപടി'; വി ശിവൻകുട്ടി

Jul 12, 2025 11:35 AM

'കുട്ടികളെക്കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല, റിപ്പോർട്ട് കിട്ടിയാൽ നടപടി'; വി ശിവൻകുട്ടി

'കുട്ടികളെക്കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല, റിപ്പോർട്ട് കിട്ടിയാൽ നടപടി'; വി...

Read More >>
'കണ്ണൂരിലും പാദപൂജ...'; ഗുരുപൂർണ്ണിമ ദിനത്തിൽ വിദ്യാർത്ഥികളെ കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ ചെയ്യിപ്പിച്ച് സ്കൂൾ അധികൃതർ

Jul 12, 2025 11:33 AM

'കണ്ണൂരിലും പാദപൂജ...'; ഗുരുപൂർണ്ണിമ ദിനത്തിൽ വിദ്യാർത്ഥികളെ കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ ചെയ്യിപ്പിച്ച് സ്കൂൾ അധികൃതർ

ഗുരുപൂർണ്ണിമ ദിനത്തിൽ വിദ്യാർത്ഥികളെ കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ ചെയ്യിപ്പിച്ച് സ്കൂൾ അധികൃതർ...

Read More >>
അമല്‍ടോമിക്കായി അന്വേഷണം....കാണാതായ മാലോം അതിരുമാവിലെ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

Jul 12, 2025 11:06 AM

അമല്‍ടോമിക്കായി അന്വേഷണം....കാണാതായ മാലോം അതിരുമാവിലെ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കാണാതായ മാലോം അതിരുമാവിലെ യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം...

Read More >>
റിൻസിയുടെ 'റിങിൽ' സിനിമപ്രവർത്തകർ,എംഡിഎംഎ വാങ്ങാൻ മാത്രം ചെലവിട്ടത് പത്ത് ലക്ഷം; കയ്യാളായി പ്രവർത്തിച്ച് യാസറും

Jul 12, 2025 11:00 AM

റിൻസിയുടെ 'റിങിൽ' സിനിമപ്രവർത്തകർ,എംഡിഎംഎ വാങ്ങാൻ മാത്രം ചെലവിട്ടത് പത്ത് ലക്ഷം; കയ്യാളായി പ്രവർത്തിച്ച് യാസറും

എംഡിഎംഎയുമായി പിടിയിലായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ റിന്‍സി മുംതാസ് ലഹരി എത്തിച്ചത് സിനിമ...

Read More >>
Top Stories

//Truevisionall