അമ്മയും മകളും കൊല്ലപ്പെട്ട സംഭവം: പ്രേംകുമാര്‍ ആദ്യ ഭാര്യയെ കൊന്ന കേസിലെ പ്രതി; ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

അമ്മയും മകളും കൊല്ലപ്പെട്ട സംഭവം: പ്രേംകുമാര്‍ ആദ്യ ഭാര്യയെ കൊന്ന കേസിലെ പ്രതി; ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി
Jun 5, 2025 08:21 AM | By VIPIN P V

തൃശ്ശൂർ: ( www.truevisionnews.com ) തൃശ്ശൂർ പടിയൂരിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മകൾ രേഖയുടെ ഭർത്താവായ പ്രേംകുമാറിന്റെ ലുക്ക് ഔട്ട് നോട്ടീസ് ആണ് പുറത്തിറക്കിയത്. 2019 ൽ ഉദയംപേരൂരിൽ ആദ്യ ഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേംകുമാർ. കുടുംബ വഴക്കിനെ തുടർന്നുള്ള കൊലപാതകം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ബുധനാഴ്ച്ചയാണ് വീടിനുള്ളിൽ അമ്മയേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തിയത്. കാറളം വെള്ളാനി സ്വദേശി കൈതവളപ്പിൽ മണി (74) മകൾ രേഖ (43) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് മറ്റൊരു മകൾ വീട്ടിൽ എത്തി നോക്കിയപ്പോഴാണ് വിവരം പുറത്തിറിയുന്നത്.

വീടിൻ്റെ പിറക് വശത്തെ വാതിൽ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് അമ്മയും മകളും വീടിൻ്റെ ഹാളിലും സമീപത്തെ മുറിയിലുമായി മരിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു.

mother and daughter found dead thrissur padiyoor police issue lookout notice

Next TV

Related Stories
നൊന്ത് പ്രസവിച്ചതല്ലേ എന്നിട്ടും.....! ചേർത്തലയിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ കേസെടുത്ത് പൊലീസ്

Jul 11, 2025 08:58 AM

നൊന്ത് പ്രസവിച്ചതല്ലേ എന്നിട്ടും.....! ചേർത്തലയിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ കേസെടുത്ത് പൊലീസ്

ചേർത്തലയിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ കേസെടുത്ത്...

Read More >>
അടൂരിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Jul 11, 2025 06:56 AM

അടൂരിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

അടൂരിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു, പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്...

Read More >>
'പത്തു ലക്ഷം നൽകണം അല്ലെങ്കിൽ മകനെയും കൊല്ലും'; സ്കൂള്‍ പ്രിന്‍സിപ്പളിനെ കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികളുടെ ഭീഷണി

Jul 10, 2025 11:26 PM

'പത്തു ലക്ഷം നൽകണം അല്ലെങ്കിൽ മകനെയും കൊല്ലും'; സ്കൂള്‍ പ്രിന്‍സിപ്പളിനെ കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികളുടെ ഭീഷണി

ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ സ്കൂള്‍ പ്രിന്‍സിപ്പളിനെ കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികളുടെ...

Read More >>
Top Stories

GCC News

//Truevisionall