കനത്ത മഴ; മൂന്ന് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

 കനത്ത മഴ; മൂന്ന് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Jun 3, 2025 09:43 PM | By Susmitha Surendran

കോട്ടയം: (truevisionnews.com)  കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ജൂൺ 4) അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന 16 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സുരക്ഷ മുൻനിർത്തി 10 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് നാളെ അവധി. അതേസമയം, കാലവർഷ കെടുതി മൂലം കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധിയായിരിക്കും. കുട്ടനാട് താലൂക്കിലേയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ആലപ്പുഴ ജില്ലയില്‍ അവധിയുള്ളത്.

ആലപ്പുഴ ജില്ലകളിലെ അവധി

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് കുട്ടനാട്, കാർത്തികപള്ളി താലൂക്കുകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ജലനിരപ്പ് വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നാളെ (ജൂൺ 4) കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും കാർത്തികപള്ളി താലൂക്കിലെ പള്ളിപ്പാട് വില്ലേജിലെ തെക്കേകര ഗവ. എൽ പി സ്കൂളിനും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. കൂടാതെ ജില്ലയിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

Heavy rain Holiday tomorrow educational institutions operating relief camps three districts

Next TV

Related Stories
നേതാക്കളെ ജയിലിലടച്ചു; കർഷക കോൺഗ്രസ്‌ മാർച്ചിൽ താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ പ്രതിഷേധം ഇരമ്പി

Jul 28, 2025 11:15 PM

നേതാക്കളെ ജയിലിലടച്ചു; കർഷക കോൺഗ്രസ്‌ മാർച്ചിൽ താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ പ്രതിഷേധം ഇരമ്പി

താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ കർഷക കോൺഗ്രസ്‌ മാർച്ചിൽ പ്രതിഷേധം ഇരമ്പി...

Read More >>
നിർണായക തീരുമാനം; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്, ദയാധനത്തിൽ തീരുമാനമായില്ല

Jul 28, 2025 11:11 PM

നിർണായക തീരുമാനം; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്, ദയാധനത്തിൽ തീരുമാനമായില്ല

യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത യമൻ പണ്ഡിതർ അറിയിച്ചതായി...

Read More >>
ശ്രദ്ധിക്കുക, നാളെ അവധി രണ്ട് ഗ്രാമപഞ്ചാത്തുകളിൽ മാത്രം; സ്കൂളുകൾക്കും അംഗനവാടികൾക്കും ബാധകമെന്ന് ആലപ്പുഴ കളക്ടർ

Jul 28, 2025 10:53 PM

ശ്രദ്ധിക്കുക, നാളെ അവധി രണ്ട് ഗ്രാമപഞ്ചാത്തുകളിൽ മാത്രം; സ്കൂളുകൾക്കും അംഗനവാടികൾക്കും ബാധകമെന്ന് ആലപ്പുഴ കളക്ടർ

കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ സ്കൂൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ആലപ്പുഴ...

Read More >>
 കേരളത്തിലെ ഗ്രാമങ്ങളെല്ലാം അതിവേഗം വളരുന്നു -മന്ത്രി എം ബി രാജേഷ്

Jul 28, 2025 10:50 PM

കേരളത്തിലെ ഗ്രാമങ്ങളെല്ലാം അതിവേഗം വളരുന്നു -മന്ത്രി എം ബി രാജേഷ്

കേരളത്തിലെ ഗ്രാമങ്ങളെല്ലാം അതിവേഗം വളരുന്നു -മന്ത്രി എം ബി...

Read More >>
ലൈഫ് പദ്ധതിയോട് താരതമ്യം ചെയ്യാൻ ഇന്ത്യയിൽ മറ്റൊരു പദ്ധതിയില്ല -മന്ത്രി എം ബി രാജേഷ്

Jul 28, 2025 10:48 PM

ലൈഫ് പദ്ധതിയോട് താരതമ്യം ചെയ്യാൻ ഇന്ത്യയിൽ മറ്റൊരു പദ്ധതിയില്ല -മന്ത്രി എം ബി രാജേഷ്

ലൈഫ് പദ്ധതിയോട് താരതമ്യം ചെയ്യാൻ ഇന്ത്യയിൽ മറ്റൊരു പദ്ധതിയില്ല -മന്ത്രി എം ബി...

Read More >>
Top Stories

//Truevisionall