മോഷണം പോയത് 12,60,000 ലക്ഷത്തിന്റെ മൊതല് ...! ഉറങ്ങിക്കിടന്ന സ്ത്രീയുടെ കൊലുസടക്കം കള്ളൻ കൊണ്ടുപോയി; സിസിടിവി ദൃശ്യം പുറത്ത്

മോഷണം പോയത് 12,60,000 ലക്ഷത്തിന്റെ മൊതല് ...! ഉറങ്ങിക്കിടന്ന സ്ത്രീയുടെ കൊലുസടക്കം കള്ളൻ കൊണ്ടുപോയി; സിസിടിവി ദൃശ്യം പുറത്ത്
Jun 3, 2025 08:22 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) പുറമേരിയിലെ വീട്ടിൽ നിന്നും കള്ളൻ കവർന്നത് 12,60,000 ലക്ഷത്തിന്റെ സ്വർണ്ണാഭരണം. പുറമേരി ടൗൺ പരിസരത്തെ കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. കുഞ്ഞബ്ദുള്ളയുടെ ഭാര്യയുടെ കാലിലെ മൂന്ന് പവന്റെ പാദസരവും മേശ വലിപ്പിൽ സൂക്ഷിച്ച 15 പവൻ സ്വർണാഭാരണങ്ങളും ഉൾപ്പടെ 18 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ഏകദേശം 1260000 രൂപയുടെ വില വരും. സംഭവത്തിന്റെ സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചു .

മുൻവശത്തെ ജനവാതിൽ കുത്തി തുറന്ന് താക്കോൽ കൈവശമാക്കിയാണ് കള്ളൻ വീടിന് അകത്ത് കടന്നത്. സി സി ടി വി യിൽ കുടുങ്ങാതിരിക്കാൻ തുണി പുതച്ചാണ് മോഷ്ടാവ് എത്തിയത്. ഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ കാലിലെ പാദസരം മുറിച്ച് എടുക്കുകയായിരുന്നു .

പുറത്തുപോയിരുന്ന അബ്ദുള്ളയുടെ മകന്‍ പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുന്നതാണ് കണ്ടത്. ഇതോടെയാണ് മോഷണം നടന്നത് തിരിച്ചറിഞ്ഞത്. നാദാപുരം ഇൻസ്പെക്ടർ ശ്യാം രാജിന്‍റെ നേതൃത്വത്തിൽ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി.

Theft Nadapuram Thief steals gold ornaments worth Rs.12,60,000 from house.

Next TV

Related Stories
ആശങ്ക ഒഴിയാതെ...! നിപ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിൽ 14 പേര്‍, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ്

Jul 12, 2025 07:51 PM

ആശങ്ക ഒഴിയാതെ...! നിപ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിൽ 14 പേര്‍, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

Read More >>
വന്ദേഭാരതിനെ മറിച്ചിടാനോ...?  കണ്ണൂർ വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്; രണ്ടുപേർ കസ്റ്റഡിയിൽ

Jul 12, 2025 07:44 PM

വന്ദേഭാരതിനെ മറിച്ചിടാനോ...? കണ്ണൂർ വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്; രണ്ടുപേർ കസ്റ്റഡിയിൽ

കണ്ണൂർ വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്; രണ്ടുപേർ കസ്റ്റഡിയിൽ ...

Read More >>
കോഴിക്കോട് കക്കട്ടിൽ ചന്ദനമരം മുറിച്ച് കടത്തിയതായി പരാതി

Jul 12, 2025 07:28 PM

കോഴിക്കോട് കക്കട്ടിൽ ചന്ദനമരം മുറിച്ച് കടത്തിയതായി പരാതി

കോഴിക്കോട് കക്കട്ടിൽ ചന്ദനമരം മുറിച്ച് കടത്തിയതായി...

Read More >>
എമിലീനയ്ക്ക് പിന്നാലെ ആൽഫ്രഡും മടങ്ങി; കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരണം രണ്ടായി, അമ്മയുടെ നില ഗുരുതരം

Jul 12, 2025 05:01 PM

എമിലീനയ്ക്ക് പിന്നാലെ ആൽഫ്രഡും മടങ്ങി; കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരണം രണ്ടായി, അമ്മയുടെ നില ഗുരുതരം

പാലക്കാട്‌ പൊല്‍പ്പുള്ളി കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ടാമത്തെ കുട്ടിയും...

Read More >>
Top Stories

Entertainment News

//Truevisionall