സ്വരാജിന്റെ ഭാര്യയുടെ കൈവശം 550 രൂപ; ആകെ ആസ്തി 63.89 ലക്ഷം, അൻവറിനെ ഭാര്യമാരുടെ കൈയ്യിൽ 10,000 രൂപയും 150 പവന്‍ ആഭരണങ്ങൾ വീതവും

സ്വരാജിന്റെ ഭാര്യയുടെ കൈവശം 550 രൂപ; ആകെ ആസ്തി 63.89 ലക്ഷം, അൻവറിനെ ഭാര്യമാരുടെ കൈയ്യിൽ 10,000 രൂപയും 150 പവന്‍ ആഭരണങ്ങൾ വീതവും
Jun 3, 2025 07:27 AM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ കൈവശമുള്ളത് 1200 രൂപ മാത്രം. പങ്കാളി സരിത മേനോന്റെ കൈവശമുള്ളത് 550 രൂപയാണ്. 

നിലമ്പൂര്‍ ഉപ​തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്‍ എം.എല്‍.എ പി.വി. അന്‍വറിന്‍റെ സ്ഥാവര ജംഗമ ആസ്തികളുടെ മൊത്തം മൂല്യം 52.21 കോടി രൂപ. 20.60 കോടി രൂപയുടെ ബാധ്യതയും അന്‍വറിനുണ്ട്. നാമനിർദ്ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് ഇക്കാര്യമുള്ളത്.

അന്‍വറിന്‍റെ കൈവശമുള്ളത് 25,000 രൂപയാണ്. ഒരു ഭാര്യയുടെ പേരിൽ ആകെ 8.78 കോടി രൂപ മൂല്യമുള്ള സ്വത്തും രണ്ടാമത്തെ ഭാര്യയുടെ പേരിൽ 3.50 കോടി രൂപ മൂല്യമുള്ള സ്വത്തുമുണ്ട്. ജീവിത പങ്കാളികളുടെ തൊഴിലെന്ത് എന്ന ചോദ്യത്തിന് ‘സ്വസ്ഥം ഗൃഹഭരണം’ എന്നാണ് അൻവറിന്റെ ഉത്തരം. സ്വന്തം തൊഴിൽ വ്യവസായ സംരംഭമെന്നും വരുമാന സ്രോതസ് കച്ചവടം എന്നുമാണ് മറുപടി.

18.14 കോടി രൂപയുടെ ജംഗമ ആസ്തിയാണ് അന്‍വറിനുള്ളത്. 34.07 കോടിയുടെ സ്ഥാവര ആസ്തിയുമുണ്ട്. ബാങ്ക് വായ്പയും മറ്റുമായി 20 കോടിയുടെ ബാധ്യതയും. 2021ല്‍ മത്സരിച്ചപ്പോള്‍ 18.57 കോടി രൂപയായിരുന്നു അന്‍വറിന്‍റെ ജംഗമ ആസ്തി. 16.94 കോടി രൂപയുടെ ബാധ്യതയും.

സ്വരാജിന്റെ ബാങ്ക് അക്കൗണ്ടില്‍ ആകെ 1,38,788 രൂപയാണുള്ളത്. പങ്കാളിയുടെ അക്കൗണ്ടില്‍ ഒമ്പത് ലക്ഷം രൂപയാണുള്ളത്. നിലമ്പൂര്‍ ബാങ്കില്‍ ഒമ്പത് ലക്ഷം വായ്പ സ്വരാജിന്റെ പേരിലുണ്ട്. പങ്കാളിയുടെ പേരില്‍ ഫെഡറല്‍ ബാങ്കില്‍ 25 ലക്ഷം വായ്പയുമുണ്ട്. സ്വരാജിന് സ്വന്തമായി ആഭരണങ്ങള്‍ ഇല്ലെങ്കിലും പങ്കാളിയുടെ കൈവശം 18 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളുണ്ട്. ജംഗമ വസ്തുക്കളുടെ ആകെ മൂല്യം 1,39,988 രൂപയാണ്. പങ്കാളിയ്ക്ക് 74,91,206 രൂപ മൂല്യം വരുന്ന ജംഗമവസ്തുക്കളുമുണ്ട്.

assets of candidates contesting the nilambur by election

Next TV

Related Stories
അടിയന്തര സിൻഡിക്കേറ്റ് വിളിക്കും; വിസിക്ക് പിടി വാശിയൊന്നുമില്ല, തർക്കം പരിഹരിക്കാൻ ശ്രമം- മന്ത്രി ആർ ബിന്ദു

Jul 18, 2025 10:12 PM

അടിയന്തര സിൻഡിക്കേറ്റ് വിളിക്കും; വിസിക്ക് പിടി വാശിയൊന്നുമില്ല, തർക്കം പരിഹരിക്കാൻ ശ്രമം- മന്ത്രി ആർ ബിന്ദു

കേരള സര്‍വകലാശാലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്...

Read More >>
മിഥുന്റെ മരണം വളരെയധികം വേദനിപ്പിക്കുന്നു; ദുരന്തത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് രാഹുൽഗാന്ധി

Jul 18, 2025 07:20 PM

മിഥുന്റെ മരണം വളരെയധികം വേദനിപ്പിക്കുന്നു; ദുരന്തത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് രാഹുൽഗാന്ധി

തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് രാഹുല്‍...

Read More >>
സിപിഎമ്മിന് അർഹതയുള്ള പരിഗണന ലഭിക്കുന്നില്ല; എൻഡിഎയിലേക്ക് ക്ഷണവുമായി എടപ്പാടി കെ. പളനിസാമി

Jul 17, 2025 08:55 AM

സിപിഎമ്മിന് അർഹതയുള്ള പരിഗണന ലഭിക്കുന്നില്ല; എൻഡിഎയിലേക്ക് ക്ഷണവുമായി എടപ്പാടി കെ. പളനിസാമി

ഡിഎംകെ സഖ്യത്തിൽ തുടരുന്ന സിപിഎമ്മിനെ എൻഡിഎയിലേക്ക് ക്ഷണിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി എടപ്പാടി കെ....

Read More >>
വിഭാഗീയതയ്ക്ക് ചികിത്സ; പി കെ ദിവാകരനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു

Jul 16, 2025 11:25 PM

വിഭാഗീയതയ്ക്ക് ചികിത്സ; പി കെ ദിവാകരനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു

പി കെ ദിവാകരനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്ക്...

Read More >>
'പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല; നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം' -സന്ദീപ് വാര്യർ

Jul 14, 2025 08:41 PM

'പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല; നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം' -സന്ദീപ് വാര്യർ

പി.കെ. ശശിക്ക് നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാമെന്ന് സന്ദീപ് വാര്യർ....

Read More >>
Top Stories

//Truevisionall