കാറിൽ മഴവെള്ളം തെറിപ്പിച്ചതിന് യുവാവിന്റെ വിരലിന് കടിച്ച് പരിക്കേൽപ്പിച്ചു

കാറിൽ മഴവെള്ളം തെറിപ്പിച്ചതിന് യുവാവിന്റെ വിരലിന് കടിച്ച് പരിക്കേൽപ്പിച്ചു
May 30, 2025 07:54 PM | By Susmitha Surendran

ബെം​ഗളൂരു: (truevisionnews.com) ബെം​ഗളൂരുവിൽ കാറിൽ മഴവെള്ളം തെറിപ്പിച്ചതിന് യുവാവിന്റെ വിരലിന് കടിച്ച് പരിക്കേൽപ്പിച്ചു. മ​ഗഡി റോഡിലെ താമസക്കാരനായ ജയന്ത് ശേഖറിനാണ് പരിക്കേറ്റത്. മെയ്-26-ന് രാത്രി ജയന്ത് ശേഖർ ഭാര്യക്കും അമ്മക്കുമൊപ്പം അത്താഴം കഴിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടേയാണ് സംഭവം.

രാത്രി ഒൻപത് മണിയോടെ, ലുലു മാൾ അണ്ടർപാസിനടുത്ത് സിഗ്നൽ മുറിച്ചുകടന്ന് ഒരു വളവ് തിരിയുമ്പോഴാണ് ശേഖറിന്റെ വാഹനം മറ്റൊരു വാഹനത്തിലേക്ക് മഴവെള്ളം തെറിപ്പിച്ചത്.

ഇതോടെ ഒരു കാർ തന്റെ കാറിന് പിന്നിൽ പിന്തുടർന്ന് കാർ നിർത്താൻ ആവശ്യപ്പെടുകയും പിന്നീട് ഇയാൾ അസഭ്യം പറയുകയും തുടർന്ന് തന്റെ മോതിര വിരലിന് കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ ശേഖറിന്റെ ശസ്ത്രക്രിയയ്ക്ക് ഏകദേശം രണ്ട് ലക്ഷം രൂപയോളമാണ് ചിലവായത്. ആക്രമിച്ച് ഡ്രൈവർക്കെതിരെ ശേഖ‌റിന്റെ ഭാര്യ നൽകിയ എഫ്ഐആറിൽ പൊലീസ് കേസെടുത്തു. ഇരുവർക്കായുള്ള തിരച്ചിൽ പൊലീസ് തുടർന്ന് വരികയാണ്.

Young man's finger bitten injured splashing rainwater his car

Next TV

Related Stories
അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

Jul 15, 2025 02:09 PM

അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം സ്ഥിരീകരിച്ച്...

Read More >>
വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

Jul 15, 2025 11:41 AM

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

നിതകള്‍ക്കുപിന്നാലെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര...

Read More >>
സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

Jul 15, 2025 07:40 AM

സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ....

Read More >>
Top Stories

//Truevisionall