കോഴിക്കോട് പാലേരിയിലെ കഞ്ചാവ് കേസ്; ഒളിവില്‍ പോയ കുറ്റ്യാടി സ്വദേശി പിടിയില്‍

കോഴിക്കോട്  പാലേരിയിലെ കഞ്ചാവ് കേസ്;  ഒളിവില്‍ പോയ കുറ്റ്യാടി സ്വദേശി പിടിയില്‍
May 28, 2025 03:40 PM | By Susmitha Surendran

പാലേരി: (truevisionnews.com) പാലേരിയിലെ കഞ്ചാവ് കേസിലെ രക്ഷപ്പെട്ട് ഒളിവില്‍ പോയ പ്രതി പിടിയില്‍. കടുക്കാംകുഴിയില്‍ വോളീബോള്‍ കോര്‍ട്ടിന് സമീപം വാടക വീട്ടില്‍ താമസിച്ച് എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്ന് വില്‍പ്പന നടത്തി പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ പോയിരുന്ന മയക്കുമരുന്ന് മൊത്തവിതരണക്കാരനായ കുറ്റ്യാടി സ്വദേശി അടുക്കത്ത് ആശാരിക്കണ്ടി അമീര്‍ ആണ് പൊലീസ് പിടിയിലായത്.

കഴിഞ്ഞ സെപ്റ്റംബര്‍ 25 ന് ഒരു പെണ്‍കുട്ടിയെ കാണാതായ പരാതിയെ തുടര്‍ന്ന് കുറ്റ്യാടി സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ലൊക്കേഷന്‍ ലഭിച്ചത് കന്നാട്ടിയിലെ വാടക വീട്ടില്‍ ആയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. എന്നാല്‍ ഇവിടെ പെണ്‍കുട്ടിയെ പൊലീസിന് കണ്ടെത്താനായില്ല.

ഇവിടെ ഉണ്ടായിരുന്ന രണ്ട് യുവാക്കളുടെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നുകയും ഉടന്‍ നടത്തിയ പരിശോധനയില്‍ ഈ വീട്ടില്‍ നിന്ന് കഞ്ചാവ് സൂക്ഷിച്ചതായി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയപ്പോള്‍ വീടിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് കൂടുതല്‍ കഞ്ചാവ് ലഭിക്കുകയായിരുന്നു. ഇതില്‍ ഒരാളായ നാദാപുരം കരിങ്കാണിന്റവിട ഷഹീറിനെ (38) നെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ മുഖ്യപ്രതിയായ അമീര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഷഹീറിനെ പേരാമ്പ്ര പൊലീസ് കുറ്റ്യാടി പൊലീസിന് കൈമാറി. അമീറിനെ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയായിരുന്നു.

ഇതിനിടയിലാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മറ്റൊരു കേസില്‍ അറസ്റ്റിലായ അമീറിനെ നാര്‍ക്കോട്ടിക് കോടതി റിമാന്റ് ചെയ്തു. ഈ വിവരം പേരാമ്പ്ര പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷമീറിന്റെ നേതൃത്വത്തില്‍ അമീറിനെ കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു. ഇപ്പോള്‍ പ്രതിയെ കന്നാട്ടിയിലെ വാടക വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്നു.

Ganja case Paleri Kozhikode Accused who escaped hiding arrested

Next TV

Related Stories
ടെമ്പോ ലോറി ഓട്ടോറിക്ഷയിലിടിച്ച് രോഗിക്ക് ദാരുണാന്ത്യം; അപകടം ഡയാലിസിസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ

Jul 14, 2025 08:55 AM

ടെമ്പോ ലോറി ഓട്ടോറിക്ഷയിലിടിച്ച് രോഗിക്ക് ദാരുണാന്ത്യം; അപകടം ഡയാലിസിസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ

വാണിയംകുളത്ത് ഓട്ടോറിക്ഷയും ടെമ്പോ ലോറിയും കൂട്ടിയിടിച്ച് ഡയാലിസിസ് രോഗിക്ക് ദാരുണാന്ത്യം....

Read More >>
നിപ മരണം: രോഗബാധിതൻ സഞ്ചരിച്ചതിലേറെയും കെഎസ്ആർടിസി ബസുകളിൽ, പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താൽക്കാലികമായി അടച്ചു

Jul 14, 2025 08:44 AM

നിപ മരണം: രോഗബാധിതൻ സഞ്ചരിച്ചതിലേറെയും കെഎസ്ആർടിസി ബസുകളിൽ, പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താൽക്കാലികമായി അടച്ചു

നിപ മരണം: രോഗബാധിതൻ സഞ്ചരിച്ചതിലേറെയും കെഎസ്ആർടിസി ബസുകളിൽ, പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താൽക്കാലികമായി അടച്ചു...

Read More >>
കോഴിക്കോട് മുക്കത്ത് ബൈക്കിൽ കാറിടിച്ച് അപകടം, ബൈക്ക് യാത്രക്കാരന് പരിക്ക്

Jul 14, 2025 08:32 AM

കോഴിക്കോട് മുക്കത്ത് ബൈക്കിൽ കാറിടിച്ച് അപകടം, ബൈക്ക് യാത്രക്കാരന് പരിക്ക്

കോഴിക്കോട് മുക്കത്ത് ബൈക്കിൽ കാറിടിച്ച് അപടം, ബൈക്ക് യാത്രക്കാരന് പരിക്ക്...

Read More >>
കുടയെടുത്തോ… മഴയുണ്ടേ…; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Jul 14, 2025 08:05 AM

കുടയെടുത്തോ… മഴയുണ്ടേ…; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ...

Read More >>
'സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന്....'; കുറ്റിപ്പുറത്തെ നഴ്സിങ് അസിസ്റ്റന്റിന്റെ ആത്മഹത്യ; ആശുപത്രി ജനറൽ മാനേജറുടെ മാനസിക പീഡനമെന്ന് പരാതി

Jul 14, 2025 07:50 AM

'സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന്....'; കുറ്റിപ്പുറത്തെ നഴ്സിങ് അസിസ്റ്റന്റിന്റെ ആത്മഹത്യ; ആശുപത്രി ജനറൽ മാനേജറുടെ മാനസിക പീഡനമെന്ന് പരാതി

കുറ്റിപ്പുറത്തെ നഴ്സിങ് അസിസ്റ്റന്റിന്റെ ആത്മഹത്യ; ആശുപത്രി ജനറൽ മാനേജറുടെ മാനസിക പീഡനമെന്ന്...

Read More >>
കോ‍ഴിക്കോട് മാവൂരിൽ നെറ്റിയിൽ ചൂണ്ട കുടുങ്ങിയ യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേന

Jul 14, 2025 07:46 AM

കോ‍ഴിക്കോട് മാവൂരിൽ നെറ്റിയിൽ ചൂണ്ട കുടുങ്ങിയ യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേന

കോ‍ഴിക്കോട് മാവൂരിൽ നെറ്റിയിൽ ചൂണ്ട കുടുങ്ങിയ യുവാവിന് രക്ഷകരായി...

Read More >>
Top Stories

//Truevisionall