(truevisionnews.com) 12 കോടി രൂപ ആർക്കെന്നറിയാനുള്ള ആകാംക്ഷക്ക് മണിക്കൂറുകൾക്കകം അറുതിയാകും. ഈ വര്‍ഷത്തെ വിഷു ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ നടക്കും. സമാശ്വാസ സമ്മാനം ഉള്‍പ്പെടെ 10 സമ്മാനങ്ങളുണ്ട്.
രണ്ടാം സമ്മാനം ആറ് പേര്‍ക്ക് ഒരു കോടി രൂപ വീതമാണ്. മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപ വീതം ആറ് പേര്‍ക്കും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും ലഭിക്കും. ലോട്ടറിയുടെ വില 300 രൂപയാണ്. VA , VB , VC , VD , VE , VG എന്നീ സീരീസുകളിലാണ് ടിക്കറ്റ്. വിപണിയില്‍ എത്തിച്ച 45 ലക്ഷം ടിക്കറ്റുകളില്‍ തിങ്കളാഴ്ചയോടെ 42 ലക്ഷത്തിലധികം വിറ്റുപോയിരുന്നു.
.gif)
വിൽപനയിൽ പാലക്കാട് ജില്ലയാണ് മുന്നില്‍. സാധാരണ ബമ്പർ വിൽപനയിൽ പാലക്കാടിന്റെ തേരോട്ടമാണ്. തിരുവനന്തപുരം, തൃശൂർ ആണ് പിന്നീടുള്ളത്. കഴിഞ്ഞ വര്‍ഷം വിഷു ബമ്പര്‍ ഒന്നാം സമ്മാനം ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനായിരുന്നു ലഭിച്ചത്.
Vishu Bumper Lottery draw today
