നാല് വയസ്സുകാരിയുടെ കൊലപാതകം; അന്വേഷണം പുരോഗമിക്കുന്നു, അമ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

നാല്  വയസ്സുകാരിയുടെ കൊലപാതകം; അന്വേഷണം പുരോഗമിക്കുന്നു, അമ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
May 25, 2025 07:58 AM | By Anjali M T

(truevisionnews.com) എറണാകുളം തിരുവാണിയൂരിലെ നാലു വയസ്സുകാരിയെ അമ്മ പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പിതൃസഹോദരനെ ഇന്ന് തെളിവെടുപ്പിനായി എത്തിച്ചേക്കും. മൂന്നു ദിവസത്തേക്ക് ആണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

കുട്ടിയുടെ അമ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മൂഴിക്കുളം പാലത്തിൽ അമ്മയെ എത്തിച്ച് കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. കുട്ടിയെ വകവരുത്തിയത് എങ്ങനെയെന്ന് വിശദമായി പോലീസ് ചോദിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലായിരുന്നു കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നത്. ജനരോക്ഷം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാവും പോക്സോ കേസിൽ പ്രതിചേർത്ത പിതൃ സഹോദരനെ തെളിവെടുപ്പിനായി കുട്ടിയെ പീഡിപ്പിച്ച സ്ഥലങ്ങളിൽ എത്തിക്കുക.

four year old girl murder case mothers custody period end today

Next TV

Related Stories
Top Stories