പത്തനംതിട്ട: (truevisionnews.com) കോന്നി ഇളകൊള്ളൂരിൽ അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ടയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. അട്ടച്ചാക്കൽ സ്വദേശി രാധാകൃഷ്ണൻ ആണ് ഒഴുക്കിൽ പെട്ടത്. വള്ളത്തിൽ കാൽ വച്ചപ്പോൾ വള്ളം മുങ്ങിപ്പോകുകയായിരുന്നു. രാത്രി 8 മണിയോടെ ആയിരുന്നു അപകടം.
രണ്ട് കിലോമീറ്ററോളം നീന്തി രാധാകൃഷ്ണൻ കരയ്ക്ക് കയറി. ആറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വള്ളം മാറ്റുന്നതിനിടയിലാണ് ഒഴുക്കിൽപെട്ടത്. പരിക്കുകളില്ലാതെ അത്ഭുതകരമായാണ് രാധാകൃഷ്ണൻ രക്ഷപ്പെട്ടത്. സംസ്ഥാനത്ത് പരക്കെ നാശം വിതച്ച് കാലവർഷം നേരത്തെ എത്തി. മഴക്കെടുതിയിൽ 3 പേർ മരിച്ചു. അടുത്ത 3 ദിവസം അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
.gif)
ഇതു സംബന്ധിച്ച് മുന്നൊരുക്കങ്ങളുമായി മുന്നോട്ടു പോകുകയാണ് സർക്കാർ. അടുത്ത 7 ദിവസം അതീവ ജാഗ്രതയെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിങ്കളാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. സംസ്ഥാനം കനത്ത ജാഗ്രതയിലാണ്.
man who swept away current Achankovil Konni miraculously survived.
