നാലു വയസുകാരിയെ അമ്മ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; പിതൃ സഹോദരൻ റിമാൻഡിൽ

നാലു വയസുകാരിയെ അമ്മ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; പിതൃ സഹോദരൻ റിമാൻഡിൽ
May 22, 2025 08:11 PM | By Jain Rosviya

ആലുവ : (truevisionnews.com) എറണാകുളത്ത് നാലു വയസുകാരിയെ അമ്മ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടുള്ള പോക്സോ കേസിൽ പിതൃ സഹോദരൻ റിമാൻഡിൽ. പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി. കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവിനെ പോക്സോ കുറ്റം ചുമത്തിയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുഞ്ഞിന്റെ പോസ്റ്റുമോർട്ടത്തിലായിരുന്നു ഞെട്ടിക്കുന്ന കണ്ടെത്തലുകളുണ്ടായത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് ഒന്നര വർഷത്തോളമാണ് പ്രതി ക്രൂരപീഡനം നടത്തിയത്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടു മുൻപാണ് പെൺകുഞ്ഞിന്റെ പോസ്റ്റ്മോർട്ടം വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

കുഞ്ഞ് മൃതദേഹത്തിലെ ആദ്യഘട്ട പരിശോധനയിൽ തന്നെ കുഞ്ഞ് ക്രൂര ബലാൽസംഗത്തിന് ഇരയായതായി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഫൊറൻസിക് സർജൻ കണ്ടെത്തി. ഒന്നോ രണ്ടോ വട്ടമല്ല നിരന്തരം കുഞ്ഞിനെ ചൂഷണം ചെയ്തതായി ഡോക്ടർ പൊലീസിനെ അറിയിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിന് പോലും ഇരയാക്കി. കൊല്ലപ്പെടുന്നത് തൊട്ടുമുൻപും കുഞ്ഞ് ഉപദ്രവം നേരിട്ടതിന് തെളിവുകൾ ലഭിച്ചു. അതീവ ഗൗരവമായ റിപ്പോർട്ടിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ബന്ധുക്കളിലേക്ക് നീങ്ങിയത്.

കുഞ്ഞിന്റെ സംസ്കാരം പൂർത്തിയായ അന്ന് രാത്രി തന്നെ അച്ഛന്റെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്തു. വീട്ടിലെ സ്ത്രീകളുടെ മൊഴി എടുത്തു. അടുത്ത ബന്ധുവിലേക്ക് സംശയങ്ങൾ നീളുന്നതായിരുന്നു പലരുടെയും മൊഴി. ഒരു തവണ ചോദ്യം ചെയ്ത് ഇയാളെ വിട്ടയച്ചു. മറ്റ് രണ്ടു ബന്ധുക്കൾക്കൊപ്പം വീണ്ടും വിളിച്ചു വരുത്തി വിശദമായി ചോദ്യംചെയ്തു. തെളിവുകൾ നിരത്തിയോടെ ഒടുവിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്. തനിക്ക് കൈയബദ്ധം പറ്റിയെന്ന് പറഞ്ഞാണ് പ്രതി പൊട്ടിക്കരഞ്ഞത്. കൊല്ലപ്പെട്ട അന്ന് രാവിലെയും പ്രതി കുഞ്ഞിനെ ബലാത്സംഗം ചെയ്തുവെന്നാണ് കണ്ടെത്തൽ.

പോക്‌സോ കേസിൽ ബലാത്സംഗം, അടുത്ത ബന്ധുവിൽ നിന്ന് നേരിടുന്ന ലൈംഗിക ചൂഷണത്തിന് ചേർക്കുന്ന വകുപ്പ് എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുഞ്ഞിന്റെ വീട്ടിൽ ഫോറൻസിക്ക് സംഘം പരിശോധനയും പൂർത്തിയാക്കി.

mother killed Four year old girl killed thrown river accused remanded ernakulam

Next TV

Related Stories
കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി; മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി

Jul 9, 2025 06:25 AM

കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി; മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി

കേരളബാങ്കിന്റെ ജപ്തി ഭീഷണി മൂലം എറണാകുളം കുറുമശേരിയിൽ 46 കാരൻ...

Read More >>
ഇടിച്ച വാഹനം നിർത്തിയില്ല; അങ്കമാലിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Jul 7, 2025 02:00 PM

ഇടിച്ച വാഹനം നിർത്തിയില്ല; അങ്കമാലിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ദേശീയപാത അങ്കമാലി ചെറിയവാപ്പാലശ്ശേരിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു....

Read More >>
ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Jul 7, 2025 08:07 AM

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി...

Read More >>
മുഖം മൂടി അഴിഞ്ഞു..... താടി വടിച്ച്, തല മൊട്ടയടിച്ച്, രൂപം മാറി കൊലക്കേസ് പ്രതി; ഒടുവിൽ അന്വേഷണസംഘത്തിന്റെ വലയിൽ

Jul 2, 2025 07:18 PM

മുഖം മൂടി അഴിഞ്ഞു..... താടി വടിച്ച്, തല മൊട്ടയടിച്ച്, രൂപം മാറി കൊലക്കേസ് പ്രതി; ഒടുവിൽ അന്വേഷണസംഘത്തിന്റെ വലയിൽ

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി...

Read More >>
യന്ത്രത്തകരാർ,  കൊച്ചിയിൽനിന്നും  പുലര്‍ച്ചെ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വൈകുന്നു

Jul 2, 2025 10:22 AM

യന്ത്രത്തകരാർ, കൊച്ചിയിൽനിന്നും പുലര്‍ച്ചെ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വൈകുന്നു

യന്ത്രത്തകരാർ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ്...

Read More >>
Top Stories










//Truevisionall