പത്തനംതിട്ട: ( www.truevisionnews.com ) പത്തനംതിട്ട എ.ആർ ക്യാമ്പിൽ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. ഇന്ന് ഉച്ചയോടെയാണ് സംഭവം. പണം കൊണ്ടുപോകാനായി ഉപയോഗിക്കുന്ന തോക്ക് ലോഡ് ചെയ്ത വിവരം അറിയിക്കാതെ ഉദ്യോഗസ്ഥർ തോക്ക് ആർമർ എസ്.ഐക്ക് കൈമറുകയായിരുന്നു.
തറയിലേക്ക് പിടിച്ചു ട്രിഗർ വലിച്ചപ്പോഴാണ് വെടി പൊട്ടിയത്. വെടി പൊട്ടിയതിനെ തുടര്‍ന്ന് തറ തുളഞ്ഞു. എസ്.ഐ പരിശോധന നടത്തിയത് കൊണ്ടാണ് വലിയൊരു അപകടം ഒഴിവായത്.
.gif)
ബാങ്കുകള്‍ തമ്മില്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ പൊലീസ് എസ്‌കോര്‍ട്ട് ആവശ്യപ്പെടാറുണ്ട്. ഇത്തരത്തില്‍ പോകുന്ന പൊലീസിന് ആയുധങ്ങള്‍ കൈവശം വയ്‌ക്കേണ്ടതുണ്ട്. ഇതിനായി ആയുധപുരയില്‍ നിന്നും ആര്‍മര്‍ എസ്‌ഐ തോക്ക് ആവശ്യപ്പെടുകയും ആയുധപുരയിലെ ഉദ്യോഗസ്ഥന്‍ തോക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു.
accidental firing pathanamthitta ar camp
