പൂർണമായി സ്തംഭിച്ച് കോഴിക്കോട് നഗരം; ജനങ്ങള്‍ ഒരുമിച്ച് കൂടിയത് നഗരത്തില്‍ വന്‍ഗതാഗത കുരുക്കിനിടയാക്കി

പൂർണമായി സ്തംഭിച്ച് കോഴിക്കോട് നഗരം; ജനങ്ങള്‍ ഒരുമിച്ച് കൂടിയത് നഗരത്തില്‍ വന്‍ഗതാഗത കുരുക്കിനിടയാക്കി
May 18, 2025 08:03 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായതിന് പിന്നാലെ ജനങ്ങള്‍ ഒരുമിച്ച് കൂടിയത് നഗരത്തില്‍ വന്‍ഗതാഗത കുരുക്കിനിടയാക്കി.

ആളുകളുടെ പരിസരത്തേക്ക് ഒഴിവാക്കുന്നതിനും രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നതിനുമായി സമീപത്തെ റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ബസ്സ്റ്റാഡ് പരിസരത്തേക്കുള്ള ഗതാഗതം പൂർണമായി നിർത്തിയിട്ടുണ്ട്.

പൊതുജനങ്ങള്‍ തീപ്പിടിത്തമുണ്ടായ ഭാഗത്ത് നിന്ന് ഒഴിഞ്ഞുപോകണമെന്ന് അഗ്നിശമനസേനയും മറ്റു അധികൃതരും ജനപ്രതിനിധികളും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആളുകളോട് ഒഴിഞ്ഞ് പോകാന്‍ പോലീസ് അനൗണ്‍സ്‌മെന്റും നടത്തുന്നുണ്ട്. എന്നാൽ, അതിൽ ഫലമൊന്നുമില്ല. ആളുകൾ രാത്രിയും പ്രദേശത്ത് വൻതോതിൽ തങ്ങിനിൽക്കുകയാണ്. ഇത് കാരണം അഗ്നിശമന സേനയുടെ വാഹനങ്ങൾക്ക് ബസ് സ്റ്റാൻഡിലേയ്ക്ക് വരാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.

വൈകീട്ടോടെ ഉണ്ടായ തീപ്പിടിത്തം മൂന്ന് മണിക്കൂറിനടത്തായെങ്കിലും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തിവരുന്നത്. തീപ്പിടിത്തം ഉണ്ടായ ഘട്ടത്തില്‍ തന്നെ കെട്ടിത്തില്‍നിന്നും പരിസരത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാനായതാണ് ആശ്വാസകരം.


kozhikode busstand fire traffic jam

Next TV

Related Stories
ജല്‍ ജീവന്‍ മിഷന്‍; പഞ്ചായത്തുകള്‍ തുക കൈമാറാത്തത് പദ്ധതിയെ ബാധിക്കുന്നു -കളക്ടര്‍

May 18, 2025 10:30 PM

ജല്‍ ജീവന്‍ മിഷന്‍; പഞ്ചായത്തുകള്‍ തുക കൈമാറാത്തത് പദ്ധതിയെ ബാധിക്കുന്നു -കളക്ടര്‍

ജല്‍ ജീവന്‍ മിഷന്‍ കോഴിക്കോട് ജില്ലാതല ജല ശുചിത്വമിഷന്‍ യോഗം...

Read More >>
Top Stories