നെടുമ്പാശേരിയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പെടുത്തിയ ഐവിന്റെ സംസ്കാരം ഇന്ന്

 നെടുമ്പാശേരിയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പെടുത്തിയ ഐവിന്റെ സംസ്കാരം ഇന്ന്
May 16, 2025 06:15 AM | By Anjali M T

കൊച്ചി:(truevisionnews.com) നെടുമ്പാശേരിയിൽ വാഹനത്തിനു സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ച് കൊലപ്പെടുത്തിയ ഐവിൻ ജിജോയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30ന് തുറവൂ‍ർ സെന്‍റ് അഗസ്റ്റിൻ പള്ളിയിലാണ് സംസ്കാരം. ബുധനാഴ്ച രാത്രിയാണ് ജോലി സ്ഥലത്തേക്ക് കാറിൽ പോവുകയായിരുന്ന ഐവിനെ വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനിടെ സിഐഎസ്എഫ് എസ്ഐ വിനയകുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ കുമാർ എന്നിവർ കാറിടിച്ച് കൊലപ്പെടുത്തിയത്.

ഐവിന്‍റെ മരണകാരണം തലക്കേറ്റ പരുക്ക് മൂലമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമികമായി കണ്ടെത്തിയിരുന്നു. തല മതിലിലോ മറ്റോ ഇടിച്ചതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. ശരീരത്തിൽ നിന്ന് രക്തം വാർന്നുപോയതും മരണകാരണമായി.

nedumbasseri Murdered Ivin funeral today

Next TV

Related Stories
വീട്ടിലേക്ക് മടങ്ങുംവഴി ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ നിയന്ത്രണംവിട്ട കാറിടിച്ചു; യുവതി  മരിച്ചു, ഭർത്താവിന് ഗുരുതര പരിക്ക്

May 16, 2025 12:02 PM

വീട്ടിലേക്ക് മടങ്ങുംവഴി ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ നിയന്ത്രണംവിട്ട കാറിടിച്ചു; യുവതി മരിച്ചു, ഭർത്താവിന് ഗുരുതര പരിക്ക്

അങ്കമാലിയിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ നിയന്ത്രണംവിട്ട കാറിടിച്ചു; യുവതി ...

Read More >>
25 അടി താഴ്ചയുള്ള വീട്ടുമുറ്റത്തെ കിണറിൽ വീണ് വയോധികന് ദാരുണാന്ത്യം

May 15, 2025 06:36 AM

25 അടി താഴ്ചയുള്ള വീട്ടുമുറ്റത്തെ കിണറിൽ വീണ് വയോധികന് ദാരുണാന്ത്യം

വീട്ടുമുറ്റത്തെ കിണറിൽ വീണ് വയോധികന്...

Read More >>
അഴുകിയ മാംസവും പഴകിയ ദാലും, വിതരണം വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ; പിഴ ചുമത്തി റെയിൽവേ

May 14, 2025 08:39 PM

അഴുകിയ മാംസവും പഴകിയ ദാലും, വിതരണം വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ; പിഴ ചുമത്തി റെയിൽവേ

കൊച്ചിയിലെ ക്യാറ്ററിങ് സ്ഥാപനത്തിൽ നിന്ന് പഴകിയ ഭക്ഷണം...

Read More >>
Top Stories