ഡല്‍ഹി: ( www.truevisionnews.com) പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, വീഡിയോകള്‍ എന്നിവ കൈവശമുളള വിനോദസഞ്ചാരികളും പ്രദേശവാസികളും ഉടന്‍ തന്നെ തങ്ങളുമായി ബന്ധപ്പെടണമെന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ).

ആക്രമണം നടന്നതിന്റെ വിവിധ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഫോട്ടോകളും വീഡിയോകളും എന്‍ ഐ എ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. അവ പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഔദ്യോഗിക അന്വേഷണ ചുമതലയുളള എന്‍ ഐ എ അക്രമികളെക്കുറിച്ചും അവരുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും സൂചനകള്‍ ലഭിക്കുന്നതിനായാണ് കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കുന്നത്.
'അന്ന് ഭീകരാക്രമണം നടന്ന സമയത്ത് ബൈസരണ്‍വാലിയിലുണ്ടായിരുന്ന വിനോദസഞ്ചാരികളോ പ്രദേശവാസികളോ എടുത്ത ഫോട്ടോഗ്രാഫുകളിലോ വീഡിയോകളിലോ സംഭവത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ എന്‍ഐഎയെ സഹായിക്കാന്‍ കഴിയുന്ന എന്തെങ്കിലും തെളിവുകള്‍ ഉണ്ടാകാം. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരു തെളിവും വിവരവും നഷ്ടമാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കൂടിയാണ് അന്ന് അവിടെയുണ്ടായിരുന്നവരോട് എടുത്ത ചിത്രങ്ങളും വീഡിയോകളുമായി എന്‍ഐഎയെ ബന്ധപ്പെടാന്‍ ആവശ്യപ്പെടുന്നത്'-എന്‍ഐഎ പ്രസ്താവനയില്‍ പറഞ്ഞു.
9654958816 എന്ന നമ്പറിലോ 011 24368800 എന്ന നമ്പറിലോ ബന്ധപ്പെട്ട് വിവരങ്ങള്‍ പങ്കുവയ്ക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു. ഏപ്രില്‍ 22-ന് പഹല്‍ഗാമിലെ ബൈസരണ്‍വാലിയിലുണ്ടായ ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്.
അതിനുപിന്നാലെ പ്രദേശത്തുനിന്നുളള നിരവധി വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഈ തെളിവുകള്‍ പങ്കുവയ്ക്കാന്‍ എന്‍ഐഎ വിനോദസഞ്ചാരികളോട് ആവശ്യപ്പെട്ടത്.
nia urge people share photos videos related ahalgam terror attack
