'ഭയപ്പെടരുത് സുരക്ഷിതമാണ്..' ! സുരക്ഷാ സൈറൺ മുഴങ്ങി; സിവിൽ ഡിഫൻസ് മോക്ഡ്രിൽ അവസാനിച്ചു

'ഭയപ്പെടരുത് സുരക്ഷിതമാണ്..' ! സുരക്ഷാ സൈറൺ മുഴങ്ങി; സിവിൽ ഡിഫൻസ് മോക്ഡ്രിൽ അവസാനിച്ചു
May 7, 2025 04:47 PM | By Athira V

ന്യൂ ഡൽഹി: ( www.truevisionnews.com ) രാജ്യവ്യാപകമായി നടത്തിയ സിവിൽ ഡിഫൻസ് മോക് ഡ്രിൽ അവസാനിച്ചു. രാജ്യത്തെ 259 സിവില്‍ ഡിഫന്‍സ് ജില്ലകളിലാണ് മോക്ഡ്രിൽ നടന്നത്. 244 ഇടത്ത് അതിജാഗ്രതാ മോക്ഡ്രില്‍ നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ സജ്ജീകരിച്ച കൺട്രോൾ റൂമുകളിലേക്ക് വ്യോമസേന നൽകുന്ന സന്ദേശത്തെ തുടർന്നാണ് സൈറണുകൾ മുഴങ്ങിയത്. അഗ്നിശമന സേനയ്ക്കായിരുന്നു ഡ്രില്ലിന്റെ ചുമതല.

വൈകിട്ട് 4 മണിക്കാണ് മോക്ഡ്രില്ലിനുള്ള ആദ്യ സൈറൺ മുഴങ്ങിയത്. കേരളത്തിലെ 14 ജില്ലകളിലും മോക് ഡ്രിൽ നടത്തി. 4 മണി മുതൽ 30 സെക്കൻഡ് അലേർട്ട് സയറൺ 3 തവണ നീട്ടി ശബ്ദിച്ചു. 4.02നും 4.29നും ഇടയിലാണ് മോക്ഡ്രിൽ നടത്തിയത്. സൈറൺ ഇല്ലാത്ത ഇടങ്ങളിൽ അനൗൺസ്മെൻ്റ് സംവിധാനങ്ങൾ ഉപയോഗിച്ചു. 4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങി.

കോഴിക്കോട് കോർപ്പറേഷനിൽ സൈറൺ മുഴങ്ങിയത് ആരും കേൾക്കാത്തത് ആശയകുഴപ്പം ഉണ്ടാക്കി. സുരക്ഷിത സൈറൺ മുഴങ്ങുകയും ചെയ്തു.

1971ല്‍ ഇന്ത്യ പാക് യുദ്ധത്തിന് മുന്‍പായിരുന്നു മോക് ഡ്രില്‍ ഇതിന് മുന്‍പ് നടത്തിയത്. ആക്രമണമുണ്ടായാല്‍ സ്വയം സുരക്ഷ ഉറപ്പാക്കാനുള്ള ബോധവത്കരണമാണ് മോക് ഡ്രില്ലിലൂടെ ഉദ്ദേശിക്കുന്നത്. ആംബുലന്‍സുകളും ആശുപത്രികളും അധികൃതരും ജനപ്രതിനിധികളും പൊതുജനങ്ങളും ഉള്‍പ്പെടെ മോക്ഡ്രില്ലിനോട് പൂര്‍ണമായി സഹകരിച്ചു. ജില്ലകളിലെ കലക്ടര്‍മാരും ജില്ലാ ഫയര്‍ ഓഫീസര്‍മാരുമാണ് മോക്ഡ്രില്ലിന് നേതൃത്വം നല്‍കിയത്.

ശത്രുരാജ്യം വ്യോമാക്രമണം നടത്താന്‍ മുതിര്‍ന്നാല്‍ നല്‍കുന്ന മുന്നറിയിപ്പ് സംവിധാനമാണ് നീണ്ട അപായ സൈറണ്‍. എയര്‍ റെയ്ഡ് സൈറന്‍ എന്നാണിത് അറിയപ്പെടുന്നത്. യുക്രെയ്ന്‍ റഷ്യ, ഇസ്രയേല്‍ പലസ്തീന്‍ യുദ്ധ സമയങ്ങളിലെല്ലാം ജനങ്ങള്‍ക്ക് സൈറന്‍ നല്‍കി വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്നത് നേരത്തെ കണ്ടിരുന്നതാണ്. സ്ഥിരമായി യുദ്ധമുണ്ടാകുന്നയിടങ്ങളില്‍ ബങ്കറുകളിലേക്കാണ് ജനങ്ങള്‍ സുരക്ഷയ്ക്കായി മാറുക. മോക്ഡ്രില്ലില്‍ സൈറന്‍ കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നാണ് നിര്‍ദേശം.

security siren sounded civil defense mock drill ended

Next TV

Related Stories
നിർണായക സാഹചര്യം, രാജ്യം അതീവ ജാഗ്രതയിൽ, വിദേശ സന്ദർശനം മാറ്റിവെച്ച് പ്രധാനമന്ത്രി

May 7, 2025 12:49 PM

നിർണായക സാഹചര്യം, രാജ്യം അതീവ ജാഗ്രതയിൽ, വിദേശ സന്ദർശനം മാറ്റിവെച്ച് പ്രധാനമന്ത്രി

രാജ്യം കനത്ത സുരക്ഷയിൽ. നരേന്ദ്രമോദി വിദേശ സന്ദർശനം...

Read More >>
ദേ​ശീ​യ​പാ​ത​യി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം; അഞ്ച് മരണം

May 7, 2025 10:28 AM

ദേ​ശീ​യ​പാ​ത​യി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം; അഞ്ച് മരണം

ഹു​ബ്ബ​ള്ളി- വി​ജ​യ​പു​ര ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ടം...

Read More >>
Top Stories










Entertainment News