പാക് സൈന്യത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഇന്ത്യ നിരോധിച്ചു; മുഹമ്മദ് അസിം മാലിക്കിന് അധിക ചുമതല നൽകി പാകിസ്ഥാൻ

പാക് സൈന്യത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഇന്ത്യ നിരോധിച്ചു; മുഹമ്മദ് അസിം മാലിക്കിന് അധിക ചുമതല നൽകി പാകിസ്ഥാൻ
May 1, 2025 07:02 AM | By Susmitha Surendran

(truevisionnews.com)  അതിർത്തിയിൽ പ്രകോപനങ്ങൾ തുടരുന്നതിനിടെ ഐഎസ്ഐ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അസിം മാലിക്കിന് പാകിസ്താൻ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതലകൂടി നൽകി. അർധരാത്രി വിജ്ഞാപനം പുറത്തിറക്കി പാകിസ്താൻ. പാക് സൈന്യത്തിന്റെ ഐഎസ്പിആറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഇന്ത്യ നിരോധിച്ചു.

പാകിസ്താൻ നടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചു. അലി സഫർ, സനം സയീദ്, ബിലാൽ അബ്ബാസ്, ഇഖ്‌റ അസീസ്, ആയീസ ഖാൻ, ഇമ്രാൻ അബ്ബാസ്, സജൽ അലി എന്നിവരുടെ അൽകൗണ്ടുകൾ ആണ് നിരോധിച്ചത്. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ നടപടി ഇന്ത്യ കടുപ്പിക്കുകയാണ്. പാകിസ്താൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി.

പാക് വിമാനങ്ങൾക്ക് ഇന്ത്യക്കു മുകളിൽ പറക്കാനുള്ള അനുമതി റദ്ദാക്കി. പാകിസ്താൻ വ്യോമാതിർത്തി അടച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. പാകിസ്താനെതിരെ നടപടി കടുപ്പിക്കുന്നുവെന്ന സൂചനയാണ് ഇന്ത്യ നൽകികൊണ്ടിരിക്കുന്നത്. പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ പാകിസ്താനുമായി ബന്ധമുള്ള ഭീകരരുടെ വെടിയേറ്റ് മരിച്ച ദാരുണമായ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിക്കുന്നതിനിടയിലാണ് ഈ നീക്കം.

പഹൽഗാം ആക്രമണം; തിരിച്ചടി ഭയന്ന് അമേരിക്കയുടെ സഹായം തേടി പാകിസ്ഥാൻ, സംഘർഷമൊഴിവാക്കാൻ നിർദേശം, ഇന്നും യോഗം

ദില്ലി: (truevisionnews.com) പഹല്‍ഗാം ഭീകരാക്രമണത്തിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നും നിര്‍ണായക യോഗങ്ങള്‍ തുടരും. പ്രധാനമന്ത്രി നരന്ദ്രമോദിയും അമിത്ഷായും സാഹചര്യം വിലയിരുത്തും. കേന്ദ്രമന്ത്രി സഭ യോഗത്തിന് ശേഷം രാത്രി വൈകി പ്രധാനമന്ത്രി കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ച്ചായായി വെടിനിര്‍ത്തല്‍ കരാ‍ര്‍ ലംഘിക്കുന്നതില്‍ പാകിസ്ഥാനെ അതൃപ്തി അറിയിച്ച സാഹചര്യത്തില്‍ തുടര്‍നീക്കങ്ങള്‍ ഇന്ത്യ നിരീക്ഷിക്കുകയാണ്.

അതേസമയം, തിരിച്ചടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനകൾക്ക് നിർദ്ദേശം നൽകിയ സാഹചര്യത്തിൽ പാകിസ്ഥാൻ അമേരിക്കയുടെ സഹായം തേടി. സംഘർഷ സ്ഥിതി പരിഹരിക്കാൻ ഇടപെടണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയയോട് ആവശ്യപ്പെട്ടു. ഇന്ത്യ പാകിസ്ഥാനെതിരെ കർശന നിലപാട് തുടരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാൻ ലോക രാജ്യങ്ങളുടെ സഹായം തേടുന്നത്.

ചര്‍ച്ചയ്ക്ക് പിന്നാലെ സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് ഇന്ത്യയോടും പാകിസ്ഥാനോടും അമേരിക്ക ആവശ്യപ്പെട്ടു. ചർച്ചയിലൂടെ പ്രശ്ന പരിഹാരം വേണമെന്ന് മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. എസ് ജയശങ്കറുമായും ഷെഹബാസ് ഷെരീഫുമായും റൂബിയോ സംസാരിച്ചു. ഭീകരാക്രമണത്തിന്‍റെ അന്വേഷണത്തിൽ പാകിസ്ഥാൻ സഹകരിക്കണമെന്നും യുഎസ് നിര്‍ദേശിച്ചു. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ കൂടെ നിൽക്കുമെന്നും യുഎസ് വ്യക്തമാക്കി.

ഇന്ത്യൻ വ്യോമാതിർത്തി അടച്ചു; പാക് വിമാനങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി

ദില്ലി: (truevisionnews.com) വ്യോമാതിർത്തി അടച്ച് ഇന്ത്യ. പാകിസ്താൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്ക്. പാക് വിമാനങ്ങൾക്ക് ഇന്ത്യക്കു മുകളിൽ പറക്കാനുള്ള അനുമതി റദ്ദാക്കി. പാകിസ്താൻ വ്യോമാതിർത്തി അടച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. പാകിസ്താനെതിരെ നടപടി കടുപ്പിക്കുന്നുവെന്ന സൂചനയാണ് ഇന്ത്യ നൽകികൊണ്ടിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ വസതിയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കരസേന മേധാവിയും നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാതിർത്തി അടക്കാനുള്ള തിരുമാനത്തിലേക്ക് ഇന്ത്യ കടന്നത്. പാകിസ്താന് ഇന്ത്യൻ വ്യോമാതിർത്തി ഇനി തുറന്നുനൽകില്ല.

പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ പാകിസ്ഥാനുമായി ബന്ധമുള്ള ഭീകരരുടെ വെടിയേറ്റ് മരിച്ച ദാരുണമായ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിക്കുന്നതിനിടയിലാണ് ഈ നീക്കം. അതേസമയം ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്താൻ ഇസ്ലാമാബാദിലും ലാഹോറിലും ‘നോ ഫ്ലൈ സോൺ ‘ പ്രഖ്യാപിച്ചു.

മെയ് 2 വരെ ഇസ്ലാമാബാദിലും ലാഹോറിലും വ്യോമസേനയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി നോട്ടീസ് നൽകി. നിയുക്ത വ്യോമാതിർത്തിയിൽ ഒരു വിമാനവും പറക്കാൻ അനുവദിക്കില്ല.ഇന്ന് ചേർന്ന പാക് ഉന്നത തല യോഗത്തിന് ശേഷമാണ് തീരുമാനം. 24-36 മണിക്കൂറിനുള്ളിൽ ഇന്ത്യ പാകിസ്താനെതിരെ സൈനിക നടപടി ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന വിവരത്തെ തുടർന്നാണിത്.






India banned official YouTube channel Pakistan Army's ISPR.

Next TV

Related Stories
ട്യൂഷൻ ക്ലാസ്സ് പതിയെ  പ്രണയ ലോകമായി,  13 കാരനെ തട്ടിക്കൊണ്ട് പോയ 23കാരിയായ അധ്യാപിക അറസ്റ്റിൽ

May 1, 2025 05:08 PM

ട്യൂഷൻ ക്ലാസ്സ് പതിയെ പ്രണയ ലോകമായി, 13 കാരനെ തട്ടിക്കൊണ്ട് പോയ 23കാരിയായ അധ്യാപിക അറസ്റ്റിൽ

സൂറത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്ന 13 കാരനെ തട്ടിക്കൊണ്ട് പോയ 23കാരിയായ അധ്യാപിക...

Read More >>
പാചകവാതക സിലിണ്ടർ ചോർന്നു; വീടിന് തീപിടിച്ച് രണ്ട് പേർ വെന്തുമരിച്ചു

May 1, 2025 03:06 PM

പാചകവാതക സിലിണ്ടർ ചോർന്നു; വീടിന് തീപിടിച്ച് രണ്ട് പേർ വെന്തുമരിച്ചു

അടകമരഹള്ളിയിൽ പാചകവാതക സിലിണ്ടർ ചോർന്ന് വീടിന് തീപിടിച്ച് രണ്ട് പേർ...

Read More >>
Top Stories